Kerala News

കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറ: ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന മൂന്നാംമുറ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. സംഭവത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് പരിശോധിക്കാൻ റേഞ്ച് ഡിഐജി ആർ. ഹരിശങ്കറിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക യോഗം ചേരും.

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്ണത്തിന് 80 രൂപ കുറഞ്ഞ് 78,360 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9795 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 5000 രൂപ വരെ വര്ധിച്ച സ്വര്ണവിലയിലാണ് ഈ നേരിയ കുറവുണ്ടായിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ പകർപ്പ് പുറത്ത്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അഞ്ചുപേരുടെ പരാതികളിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക.

വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മുഖ്യമന്ത്രി; പിന്നാലെ വർഗീയ പരാമർശവുമായി വെള്ളാപ്പള്ളി
വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചു. തിരുവനന്തപുരം പെരിങ്ങമ്മലയിലെ എസ്.എൻ.ഡി.പി യോഗത്തിൻ്റെ ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടന ചടങ്ങിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. മുഖ്യമന്ത്രിയുടെ പ്രശംസക്ക് പിന്നാലെ വെള്ളാപ്പള്ളി വർഗീയ പരാമർശം നടത്തിയെന്നുള്ളതും ശ്രദ്ധേയമാണ്.

പൊലീസ് മർദനം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് സണ്ണി ജോസഫ്
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെതിരെ പൊലീസ് സ്റ്റേഷനിൽ നടന്ന മർദനത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും, അവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലാണെന്നും, മുഖ്യമന്ത്രി കാക്കിയിട്ട ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വയർ കുടുങ്ങിയ സംഭവം: സുമയ്യയുടെ മൊഴിയെടുത്തു
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിനെത്തുടർന്ന് നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരി സുമയ്യയുടെ ഹിയറിങ് പൂർത്തിയായി. വിദഗ്ധ സംഘത്തിന് മുന്നിലാണ് സുമയ്യ മൊഴി നൽകിയത്. വിദഗ്ധസമിതി റിപ്പോർട്ട് വന്നതിന് ശേഷം മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സുമയ്യയുടെ സഹോദരൻ പ്രതികരിച്ചു.

പാലക്കാട് സ്ഫോടകവസ്തു കേസ്: കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു, പ്രതിക്ക് ബിജെപി ബന്ധമെന്ന് ആരോപണം
പാലക്കാട് വടക്കന്തറയിലെ വ്യാസവിദ്യാപീഠം സ്കൂൾ വളപ്പിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കേസിൽ കല്ലേക്കാട് പൊടിപാറയിൽ സുരേഷിന്റെ വീട്ടിൽ നിന്ന് കൂടുതൽ സ്ഫോടകവസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. സുരേഷ് ആർഎസ്എസ് ബിജെപി പ്രവർത്തകനെന്ന് സിപിഐഎമ്മും കോൺഗ്രസും ആരോപിച്ചു. എന്നാൽ, ബിജെപി ഇത് നിഷേധിച്ചു.\n

പാലക്കാട് സ്കൂൾ സ്ഫോടനം: ബിജെപി പ്രവർത്തകന്റെ വീട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി
പാലക്കാട് സ്കൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കല്ലേക്കാട് സ്വദേശിയായ ബിജെപി പ്രവർത്തകന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചു.

ആഗോള അയ്യപ്പ സംഗമം: വി.ഡി. സതീശന് ക്ഷണം, യുഡിഎഫ് തീരുമാനം ഇന്ന്
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിച്ചു. കൻ്റോൺമെൻ്റ് ഹൗസിൽ എത്തിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ദേഹത്തെ ക്ഷണിച്ചത്. എന്നാൽ, സംഗമവുമായി ബന്ധപ്പെട്ട് വിവാദങ്ങളും വിമർശനങ്ങളും ശക്തമായതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിരോധത്തിലായിരിക്കുകയാണ്.

വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാൻ ഗവർണർ സുപ്രീം കോടതിയിലേക്ക്; സർക്കാരിനെ ഒഴിവാക്കാനുള്ള നീക്കം ഖേദകരമെന്ന് മന്ത്രി ആർ.ബിന്ദു
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർ സുപ്രീം കോടതിയിൽ. നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് ഗവർണറുടെ പ്രധാന ആവശ്യം. സർക്കാരിനെ പൂർണ്ണമായി ഒഴിവാക്കാനുള്ള ഗവർണറുടെ ഈ നീക്കം ഖേദകരമാണെന്ന് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു.

സ്വകാര്യ ആശുപത്രികളിലെ വിദേശ നിക്ഷേപം ലാഭം മാത്രം ലക്ഷ്യം വെച്ചുള്ളതെന്ന് മുഖ്യമന്ത്രി
സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികളിൽ വിദേശ കമ്പനികൾ നിക്ഷേപം നടത്തുന്നത് കേരളത്തിൻ്റെ ആരോഗ്യരംഗം മെച്ചപ്പെടുത്താൻ വേണ്ടിയല്ലെന്നും, മറിച്ച് കൂടുതൽ ലാഭം നേടാനുള്ള ലക്ഷ്യത്തോടെയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനും ചികിത്സാ ചിലവുകൾ താങ്ങാനാവാത്ത രീതിയിൽ വർധിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
