Kerala News

സ്വർണവില കുതിക്കുന്നു; പവൻ 80,000-ലേക്ക് അടുക്കുന്നു
ഓണത്തിനു ശേഷം സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് സ്വർണത്തിന് പവന് 640 രൂപയാണ് വർധിച്ചിരിക്കുന്നത്. ഈ വർധനയോടെ ഒരു പവൻ സ്വർണത്തിന്റെ വില 80000 രൂപയ്ക്ക് അടുത്തെത്തിയിരിക്കുന്നു

പാതിവില തട്ടിപ്പ് കേസ്: പ്രത്യേക സംഘത്തെ പിരിച്ചുവിട്ട് സർക്കാർ
പാതിവില തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലൻസിലേക്ക് മാറ്റിയതിന് പിന്നാലെയാണ് നടപടി. അന്വേഷണം അതത് യൂണിറ്റുകൾക്ക് കൈമാറിയതിലൂടെ നീതി വൈകുമെന്ന ആശങ്ക ഉയരുന്നു.

മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ സെമസ്റ്റർ ഫീസ് കുത്തനെ കൂട്ടി
തൃശ്ശൂർ മണ്ണുത്തി കാർഷിക സർവ്വകലാശാല സെമസ്റ്റർ ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ചു. പിഎച്ച്ഡി, പിജി, ഡിഗ്രി വിദ്യാർത്ഥികളുടെ ഫീസുകളാണ് വലിയ തോതിൽ വർദ്ധിപ്പിച്ചത്. സർവ്വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് ഫീസ് വർദ്ധിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

ഡോ. ഷേർലി വാസുവിന്റെ സംസ്കാരം കോഴിക്കോട് നടന്നു
പ്രശസ്ത ഫോറൻസിക് വിദഗ്ധ ഡോ. ഷേർലി വാസുവിന്റെ സംസ്കാരം കോഴിക്കോട് നടന്നു. മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ വൈകുന്നേരം 5 മണിയോടെ ചടങ്ങുകൾ പൂർത്തിയായി. കേരളത്തിലെ ശ്രദ്ധേയമായ പല കേസുകളിലും പോസ്റ്റ്മോർട്ടം നടത്തിയത് ഡോക്ടർ ഷേർലി വാസുവായിരുന്നു.

കുന്നംകുളത്ത് പൊലീസ് മർദനമേറ്റ സുജിത്തിനെ സന്ദർശിച്ച് വി.ഡി. സതീശൻ; കുറ്റക്കാർക്കെതിരെ ഉടൻ നടപടി വേണമെന്ന് ആവശ്യം
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ സുജിത് വി.എസിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. സുജിത്തിനെ മർദിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവൺമെൻ്റ് തലത്തിൽ നിന്ന് നെഗറ്റീവ് പ്രതികരണമുണ്ടായാൽ ഇതുവരെ കാണാത്ത രീതിയിലുള്ള പ്രതിഷേധം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറ: സിപിഒക്കെതിരെ നടപടിയില്ല, രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറയിൽ പ്രതി ചേർക്കപ്പെട്ട സി.പി.ഒ ശശിധരനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ശശിധരനെതിരെ അച്ചടക്ക നടപടി ഒഴിവാക്കിയത്, സുജിത്ത് വി.എസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ലഭ്യമല്ലെന്ന കാരണത്താലാണ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് നിലനിൽക്കെ, രാഷ്ട്രീയ ഇടപെടൽ കാരണമാണ് ശശിധരനെ ഒഴിവാക്കിയതെന്നാണ് ആരോപണം.

വൈറ്റില പാലത്തിൽ കാർ ഓട്ടോയിലിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്
കൊച്ചി വൈറ്റില പാലത്തിൽ കാർ ഓട്ടോയിലിടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു. കുണ്ടന്നൂർ മുതൽ കാറുകൾ തമ്മിൽ മത്സരം ഉണ്ടായതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അങ്കമാലിയിൽ ഓട്ടോ ഡ്രൈവറെ പോലീസ് മർദിച്ചെന്ന് പരാതി; സി.സി.ടി.വി ദൃശ്യങ്ങൾക്കായി അപ്പീൽ
എറണാകുളം അങ്കമാലിയിൽ ഓട്ടോ ഡ്രൈവറായ സിബീഷിനെ പോലീസ് മർദിച്ചെന്ന് പരാതി. ഓട്ടോ സ്റ്റാൻഡിലെ തർക്കത്തെക്കുറിച്ച് ചോദിക്കാനായി വിളിച്ചുവരുത്തി എസ്.ഐ. മർദിച്ചെന്നാണ് ആരോപണം. സി.സി.ടി.വി. ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ സ്വകാര്യത നഷ്ടപ്പെടുമെന്ന് പറഞ്ഞ് പോലീസ് ഒഴിഞ്ഞുമാറി.

കുന്നംകുളം ലോക്കപ്പ് മർദ്ദനം: സി.പി.ഒയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സുപ്രീം കോടതിയുടെ ഇടപെടൽ
തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് മർദിച്ചതിൽ പ്രതിഷേധം ശക്തമായി. സി.പി.ഒ സജീവനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി, സജീവനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. സുപ്രീം കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

പുസ്തകം പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച് രൂപേഷിന്റെ നിരാഹാര സമരം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഭാര്യ
ജയിലിൽ താൻ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മാവോയിസ്റ്റ് നേതാവ് രൂപേഷ് കുമാർ വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. തിരുവോണ ദിവസമാണ് രൂപേഷ് നിരാഹാര സമരം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് രൂപേഷ് കുമാറിൻ്റെ ഭാര്യ ഷൈന പി.എ മുഖ്യമന്ത്രിക്ക് കത്തെഴുതി."ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ "എന്ന നോവൽ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

കൊല്ലം ജില്ലാ ആശുപത്രിയിൽ DYFIയുടെ ഉത്രാടസദ്യ
കൊല്ലം ജില്ലാ ആശുപത്രിയിൽ DYFIയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉത്രാടസദ്യ നൽകി. DYFIയുടെ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായാണ് സദ്യ ഒരുക്കിയത്. എറണാകുളം മെഡിക്കൽ കോളേജിലും DYFI ഓണസദ്യ വിളമ്പി.

ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു
കേരളത്തിലെ ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചായിരുന്നു അന്ത്യം. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും നിർണായകമായ കണ്ടെത്തലുകൾ നടത്തിയ ഫോറൻസിക് സർജൻമാരിൽ പ്രമുഖയായിരുന്നു.