Kerala News

കുന്നംകുളം കസ്റ്റഡി മർദ്ദനം; സി.പി.ഒ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദിച്ച സംഭവം പ്രതിഷേധങ്ങൾക്ക് വഴി തെളിയിക്കുന്നു. സി.പി.ഒ. സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. സുജിത്തിനെ മർദിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.

ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ അധ്യാപകരുടെ സാഹിത്യ സൃഷ്ടികൾക്ക് നൽകുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സർഗ്ഗാത്മക സാഹിത്യത്തിന് ഡോ. ടി. കെ. അനില്കുമാറിൻ്റെ 'മൊയാരം 1948' എന്ന കൃതിയും വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ പ്രകാശൻ കരിവള്ളൂരിൻ്റെ 'സിനിമാക്കഥ' എന്ന പുസ്തകവും ബാലസാഹിത്യ വിഭാഗത്തിൽ സുധ തെക്കേമഠത്തിൻ്റെ 'സ്വോഡ് ഹണ്ടർ'എന്നിവ അർഹമായി. ഈ മാസം 10-ന് ടാഗോർ തിയേറ്ററിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്: യുവതിയുടെ നെഞ്ചിലെ ഗൈഡ് വയർ നീക്കം ചെയ്യാൻ സാധ്യത തേടി ആരോഗ്യവകുപ്പ്
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാൻ ആരോഗ്യവകുപ്പ് സാധ്യത തേടുന്നു. ഇതിനായുള്ള ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് ഉടൻ യോഗം ചേരും. ബുധനാഴ്ച ചേരുന്ന അന്തിമയോഗത്തിനുശേഷമായിരിക്കും തുടർ തീരുമാനം.

കോഴിക്കോട് നൈജീരിയൻ രാസലഹരി കേസ്; രാജ്യസുരക്ഷാ സംവിധാനങ്ങളിലെ ഗുരുതര വീഴ്ചകൾ തുറന്നുകാട്ടുന്നു
കോഴിക്കോട് രജിസ്റ്റർ ചെയ്ത നൈജീരിയൻ രാസലഹരി കേസ് രാജ്യ സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചകൾ വെളിപ്പെടുത്തുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും പ്രതികൾ വർഷങ്ങളോളം ഇന്ത്യയിൽ താമസിച്ചത് സുരക്ഷാ ഏജൻസികളുടെ വീഴ്ചയാണ്. ഈ കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നു.

നിലമ്പൂരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് പരാതി; അഞ്ച് വർഷം മുൻപത്തെ സംഭവമെന്ന് ബൈജു ആൻഡ്രൂസ്
നിലമ്പൂരിൽ അഞ്ച് വർഷം മുൻപ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമർദനമേറ്റെന്ന് പൊതുപ്രവർത്തകൻ ബൈജു ആൻഡ്രൂസ് വെളിപ്പെടുത്തി. കുന്നംകുളത്തെ കസ്റ്റഡി മർദന വിവരം പുറത്തുവന്നപ്പോഴാണ് തനിക്ക് ഇതിനെക്കുറിച്ച് തുറന്നുപറയണമെന്ന് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും വനം മന്ത്രിക്കും പരാതി നൽകുമെന്നും ബൈജു വ്യക്തമാക്കി.

മുണ്ടക്കയത്ത് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും മാതാവിനെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി; കാരണം ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നു
ആഗോള അയ്യപ്പ സംഗമത്തിൽ താൻ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷണത്തെക്കുറിച്ച് മറുപടി പറയേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പമ്പാതീരത്ത് ഈ മാസം 20-നാണ് സംഗമം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ.

പീച്ചി സ്റ്റേഷനിൽ മർദ്ദനം; സിഐ രതീഷിനെതിരെ ഉടൻ നടപടിക്ക് സാധ്യത
പീച്ചി പോലീസ് സ്റ്റേഷനിലെ മർദ്ദനവുമായി ബന്ധപ്പെട്ട് സി ഐ പി.എം. രതീഷിനെതിരെ ഉടൻ നടപടിയുണ്ടാകാൻ സാധ്യത. അഡീഷണൽ എസ്പി കെ.എ. ശശിധരന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്മേലാണ് ഈ നടപടി. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തുകയും റിപ്പോർട്ടിൽ കർശന നടപടി സ്വീകരിക്കണമെന്ന് പരാമർശിക്കുകയും ചെയ്തിട്ടുണ്ട്.

ബസ്സിൽനിന്നിറങ്ങവേ മാധ്യമപ്രവർത്തകയ്ക്ക് മോതിരവിരൽ നഷ്ടമായി; അപകട കാരണം സ്വകാര്യ ബസ്സുകളിലെ രൂപകൽപ്പനയിലെ അപാകതകൾ
മാധ്യമപ്രവർത്തക രാഖി റാസിന് ബസ്സിൽ നിന്നിറങ്ങുന്നതിനിടെ മോതിരവിരൽ നഷ്ടപ്പെട്ട സംഭവം വേദനയും ഞെട്ടലുമുളവാക്കുന്നു. ബസ്സിന്റെ വാതിലിന്റെ ഭാഗത്തുള്ള ഇരുമ്പ് തകിടിൽ മോതിരം കുടുങ്ങിയതിനെ തുടർന്നാണ് രാഖിക്ക് വിരൽ നഷ്ടമായത്. ബസ്സുകളുടെ ബോഡി ഡിസൈനിൽ അപാകതകളുണ്ടെന്നും, ഇത് പരിഹരിച്ചില്ലെങ്കിൽ ഇനിയും ഇത്തരം അപകടങ്ങൾ സംഭവിക്കാമെന്നും രാഖി മുന്നറിയിപ്പ് നൽകുന്നു

പീച്ചി കസ്റ്റഡി മർദ്ദനം: എസ്.ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നടപടിയില്ല
തൃശൂർ പീച്ചിയിലെ പൊലീസ് മർദനത്തിൽ എസ്.ഐ രതീഷിനെതിരായ റിപ്പോർട്ട് ഐജി ഓഫീസിൽ കെട്ടികിടക്കുന്നു. വകുപ്പ് തല അന്വേഷണത്തിൽ രതീഷ് മർദിച്ചെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കുന്നതിനിടെ ആരോപണവിധേയനായ രതീഷിന് സ്ഥാനക്കയറ്റം ലഭിച്ചു.

ബീഡി-ബിഹാർ വിവാദം: വി.ടി. ബൽറാം സ്ഥാനമൊഴിയും; കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കും
വിവാദമായ ബീഡി-ബിഹാർ പരാമർശത്തെ തുടർന്ന് വി.ടി. ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് സ്ഥാനമൊഴിയും. കെ.പി.സി.സി സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് കേരളയുടെ എക്സിൽ വന്ന പോസ്റ്റ് പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

കണ്ണൂരിൽ പലസ്തീൻ അനുകൂല പ്രകടനം: ജി.ഐ.ഒ പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂരിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മാടായിപ്പാറയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നും, ഇത് സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.