Kerala News

ആലപ്പുഴ DYSP മധു ബാബുവിനെതിരെ പരാതികളുമായി കൂടുതൽ ആളുകൾ
ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമാ നിർമ്മാതാക്കളും രാഷ്ട്രീയ നേതാക്കളും രംഗത്ത്. മുൻ സൈനികനും മധു ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. 2006-ൽ ചേർത്തല എസ്ഐ ആയിരിക്കെ മധു ബാബു മർദ്ദിച്ചുവെന്നാണ് മുൻ സൈനികൻ സുബൈർ വെളിപ്പെടുത്തിയത്.

ബലാത്സംഗ കേസ്: റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി, നാളെയും ഹാജരാകണം
യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയിൽ റാപ്പർ വേടന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് റാപ്പർ വേടനെ ചോദ്യം ചെയ്തത്.

ധനമന്ത്രി ബാലഗോപാലിന് അഭിനന്ദനവുമായി മന്ത്രി ആർ.ബിന്ദു
ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിനെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഓണം കളറാക്കാൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി സമർത്ഥമായി പ്രവർത്തിച്ച ധനകാര്യവകുപ്പിനും മന്ത്രി ബാലഗോപാലിനും അഭിനന്ദനങ്ങളെന്ന് മന്ത്രി കുറിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളും ഒരുമിച്ച് ചേർന്ന് ഈ ഓണം ഗംഭീരമാക്കിയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

നടിയുടെ പരാതിയിൽ സനൽ കുമാർ ശശിധരന് ജാമ്യം
നടി നൽകിയ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരന് കോടതി ജാമ്യം അനുവദിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജാമ്യം നൽകിയത്. നടിയെ നിയന്ത്രിക്കുന്നത് മാനേജർ ബിനീഷ് ചന്ദ്രനാണെന്നും സനൽ കുമാർ ശശിധരൻ ആരോപിച്ചു.

ഓണക്കാലത്ത് സഹകരണ മേഖലയിൽ റെക്കോർഡ് വില്പന: 312 കോടി രൂപയുടെ നേട്ടം
ഓണക്കാലത്ത് സഹകരണ മേഖലയിൽ റെക്കോർഡ് വില്പന. 312 കോടി രൂപയുടെ ഉത്പന്നങ്ങൾ വിറ്റഴിച്ചു. കൺസ്യൂമർഫെഡിന് മാത്രം 187 കോടി രൂപയുടെ വരുമാനം ലഭിച്ചു.

ബോംബ് സ്ഫോടനക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സി.പി.ഐ.എം
പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായി നിയമിച്ചു. 2024 ഏപ്രിൽ 5-ന് നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കേസിൽ പ്രതിയായ ഒരാളെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതാണ് വിവാദമായിരിക്കുന്നത്. സംഭവത്തിന് ശേഷം ഒരു വർഷം പിന്നിടുമ്പോഴാണ് പ്രതിയെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയാക്കിയത്.

നാളെ മുതൽ മദ്യശാലകളിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കും; കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ്
സംസ്ഥാനത്ത് നാളെ മുതൽ മദ്യശാലകളിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന പദ്ധതി ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താക്കളിൽ നിന്നും 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുകയും കുപ്പി തിരിച്ചെത്തുമ്പോൾ തുക തിരികെ നൽകുകയും ചെയ്യുന്നതിനാൽ മദ്യത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമ്മാതാവ് ഷീല കുര്യൻ
നിർമ്മാതാവ് ഷീല കുര്യൻ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പരാതി പറയാൻ ചെന്ന തന്നോട് മധുബാബു മോശമായി പെരുമാറിയെന്നും സ്റ്റേഷനിൽ പ്രതികളുടെ മുന്നിൽ വെച്ച് അപമാനിച്ചെന്നും ഷീല കുര്യൻ ആരോപിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് ഒപ്പം നിന്ന് തന്നെ ചതിച്ചവരുടെ രക്ഷകനായി മധു ബാബു എത്തിയെന്നും അവർ കൂട്ടിച്ചേർത്തു.

ഭാര്യയെ പ്രിൻസിപ്പലാക്കിയതിൽ പങ്കില്ല; ഖുർആൻ തൊട്ട് സത്യം ചെയ്ത് കെ.ടി. ജലീൽ
മുൻ മന്ത്രി കെ.ടി. ജലീൽ തൻ്റെ ഭാര്യയെ വളാഞ്ചേരി എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രിൻസിപ്പലാക്കിയതിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി. ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരാളോടും ശുപാർശ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് സിദ്ദീഖ് പന്താവൂരിന്റെ ആരോപണത്തിന് മറുപടിയായാണ് ജലീലിന്റെ പ്രതികരണം.

ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ കൂടുതൽ തെളിവുകൾ; മുൻ സൈനികന്റെ വെളിപ്പെടുത്തൽ പുറത്ത്
ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. 2006-ൽ ചേർത്തല എസ്ഐ ആയിരുന്ന സമയത്തെ മർദന വിവരം വെളിപ്പെടുത്തി മുൻ സൈനികൻ രംഗത്തെത്തി. ഭാര്യയുടെയും മകന്റെയും മുന്നിൽ വെച്ച് മർദിച്ചെന്നാണ് വെളിപ്പെടുത്തൽ. ഈ പരാതിയിൽ, കോടതി മധു ബാബുവിനെ ശിക്ഷിച്ചിട്ടും വകുപ്പുതല നടപടി ഉണ്ടായില്ല.

ബലാത്സംഗ കേസ്: റാപ്പർ വേടനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും
റാപ്പർ വേടനെതിരെ യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്. രണ്ടു വർഷത്തിനിടെ അഞ്ചുതവണ പീഡിപ്പിച്ചെന്നും പാട്ട് പുറത്തിറക്കാൻ എന്ന പേരിൽ 31,000 രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
