Kerala News

കൂടൽമാണിക്യം ക്ഷേത്രത്തിൽ കെ.എസ്. അനുരാഗ് കഴകം ജോലിയിൽ പ്രവേശിച്ചു
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കെ.എസ്. അനുരാഗ് കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിയിൽ പ്രവേശിച്ചു. ജാതി വിവേചനം മൂലം ബാലു രാജി വെച്ചതിനെ തുടർന്നാണ് അനുരാഗിനെ നിയമിച്ചത്. സിവിൽ കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിന് മൂത്രാശയക്കല്ല് പൊട്ടിക്കുന്ന ഉപകരണം വാങ്ങാൻ അനുമതി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിന് മൂത്രാശയക്കല്ല് പൊട്ടിക്കുന്ന പുതിയ ഉപകരണം വാങ്ങാൻ അനുമതിയായി. കാലഹരണപ്പെട്ട പഴയ ഉപകരണം മാറ്റണമെന്ന് ഡോക്ടർ ഹാരിസ് ഹസ്സൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് കോടി രൂപയുടെ ഉപകരണം വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്.

മില്ല്മ പാൽ വില കൂട്ടില്ല; തീരുമാനം ഇങ്ങനെ
ജിഎസ്ടി കുറയ്ക്കുന്ന സാഹചര്യത്തിൽ പാൽ വില വർദ്ധിപ്പിക്കുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന് മിൽമ പാൽ വില തൽക്കാലം വർദ്ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. 2026 ജനുവരിയോടെ വില വർദ്ധിപ്പിക്കാൻ സാഹചര്യമൊരുക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചു. വില കൂട്ടാത്തതിൽ പ്രതിഷേധിച്ച് എറണാകുളം യൂണിയൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

കിളിമാനൂർ അപകടം: പാറശാല എസ്എച്ച്ഒ പി.അനിൽ കുമാറിന് സസ്പെൻഷൻ
കിളിമാനൂരിൽ വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശാല എസ്എച്ച്ഒ പി.അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറാണ് അപകടം ഉണ്ടാക്കിയതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്, അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

പാൽ വില വർധനവിൽ ഇന്ന് അന്തിമ തീരുമാനം; ലിറ്ററിന് 5 രൂപ വരെ കൂട്ടാൻ ശുപാർശ
മിൽമ പാൽ വില വർധനവിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഇതിനായുള്ള ബോർഡ് യോഗം ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്ത് ചേരും. ലിറ്ററിന് 5 രൂപ വരെ വർദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.

കെഎസ്യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം: എസ്എച്ച്ഒക്കെതിരെ നടപടി
കെ.എസ്.യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്.എച്ച്.ഒക്കെതിരെ വകുപ്പുതല നടപടി. എസ് എച്ച് ഒ ഷാജഹാനെ ചുമതലയിൽ നിന്ന് മാറ്റി. തൃശ്ശൂർ സിറ്റി പൊലീസ് പരിധിയിൽ ഷാജഹാന് പോസ്റ്റിംഗ് നൽകരുതെന്നും റിപ്പോർട്ട്.

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതി ഇന്ന് ഇടക്കാല വിധി പറയും
വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല വിധി പ്രസ്താവിക്കും. നിയമത്തിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്യണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.

പൊലീസ് അതിക്രമങ്ങൾക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും
സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾക്കെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും. നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ, പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകാൻ സാധ്യതയുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ശ്രമിക്കുമ്പോൾ, രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി പ്രതിരോധം തീർക്കാനാകും ഭരണപക്ഷത്തിന്റെ ശ്രമം.

പത്തനംതിട്ട ഹണി ട്രാപ്പ് കേസ്: ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും
പത്തനംതിട്ട പുല്ലാട് ഹണി ട്രാപ്പിൽ യുവാക്കളെ കുടുക്കി മർദ്ദിച്ച കേസിൽ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾ ഇതിനുമുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും.

വിജിൽ കൊലക്കേസ്: രണ്ടാം പ്രതി രഞ്ജിത്തിനെ കേരളത്തിലെത്തിച്ചു
വെസ്റ്റ്ഹിൽ സ്വദേശി വിജിൽ കൊലക്കേസിലെ രണ്ടാം പ്രതി രഞ്ജിത്തിനെ തെലങ്കാനയിൽ നിന്ന് കേരളത്തിലെത്തിച്ചു. എലത്തൂർ പൊലീസ് ആണ് രഞ്ജിത്തിനെ പിടികൂടിയത്. സരോവരത്തെ ചതുപ്പിൽ നടത്തിയ തിരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന അസ്ഥികളും ഷൂവും പോലീസിന് ലഭിച്ചിട്ടുണ്ട്.

കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസുകാരനെ മർദ്ദിച്ചു
കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസുകാരനെ ആക്രമിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനിലെ സിപിഒ റിയാസിനാണ് മർദ്ദനമേറ്റത്. യാത്രക്കാരിയെ ശല്യം ചെയ്ത കേസിൽ അറസ്റ്റിലായ സന്തോഷ് കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനാണ്.
