Kerala News

ആഗോള അയ്യപ്പ സംഗമത്തിന് ശിവഗിരി മഠത്തിന്റെ പിന്തുണ; രാഷ്ട്രീയവത്കരിക്കരുതെന്ന് മഠാധിപതി
ആഗോള അയ്യപ്പ സംഗമത്തിന് ശിവഗിരി മഠത്തിന്റെ പിന്തുണ അറിയിച്ചു. സംഗമം രാഷ്ട്രീയവത്കരിക്കരുതെന്ന് മഠാധിപതി സ്വാമി സച്ചിദാനന്ദൻ ആവശ്യപ്പെട്ടു. പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി വി.എൻ. വാസുദേവൻ്റെ നേതൃത്വത്തിൽ പമ്പയിൽ അവലോകന യോഗം ചേർന്നു.

പാൽ വില വർധന ഉടൻ; ക്ഷീര കർഷകർക്ക് പ്രയോജനകരമാകുന്ന തരത്തിൽ നടപടിയെന്ന് മന്ത്രി ചിഞ്ചുറാണി
ക്ഷീര കർഷകർക്ക് പ്രയോജനകരമാകുന്ന തരത്തിൽ പാൽ വില വർദ്ധിപ്പിക്കാൻ മിൽമ അധികം വൈകാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. സംസ്ഥാനത്ത് ക്ഷീരവിപണിയിൽ നിലനിൽക്കുന്ന ഭീഷണി കണക്കിലെടുത്ത്, രൂപീകരിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് ക്ഷീര കർഷകർക്ക് അനുകൂലമായ രീതിയിൽ വില വർധനവ് നടപ്പാക്കും. 2024-2025 വർഷത്തിൽ ക്ഷീര കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാലിയേക്കര ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തുടരും; ഹൈക്കോടതി തുടർപരിശോധന നടത്തും
തൃശ്ശൂർ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി തുടരും. ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ തുടർപരിശോധന ആവശ്യമാണെന്ന് കോടതി അറിയിച്ചു. തിങ്കളാഴ്ച ഈ വിഷയത്തിൽ കോടതി അന്തിമ തീരുമാനമെടുക്കും.

ആഗോള അയ്യപ്പ സംഗമം: പ്രമുഖർ പങ്കെടുക്കും, ഒരുക്കങ്ങൾ പൂർത്തിയായി
ആഗോള അയ്യപ്പ സംഗമത്തിൽ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടികെഎ നായർ, മുൻ ചീഫ് സെക്രട്ടറി ഡോക്ടർ കെ ജയകുമാർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവർ പങ്കെടുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചതനുസരിച്ച് സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളിയുടെ തൂക്കവ്യത്യാസത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എ.കെ. ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല് റിപ്പോര്ട്ടുകള് രഹസ്യരേഖകളല്ല; സര്ക്കാര് രേഖകള് നേരത്തെ പരസ്യപ്പെടുത്തി
എ.കെ. ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല് കമ്മീഷന് റിപ്പോര്ട്ടുകള് നേരത്തെ പരസ്യപ്പെടുത്തിയതാണെന്ന് സര്ക്കാര്. ശിവഗിരി, മാറാട് റിപ്പോര്ട്ടുകള് നിയമസഭ വെബ്സൈറ്റില് ലഭ്യമാണ്. മുത്തങ്ങ വെടിവെപ്പ് റിപ്പോര്ട്ട് സി.ബി.ഐ ഹൈക്കോടതിയില് സമര്പ്പിച്ചു.

വിസി നിയമന കേസിൽ സർവകലാശാലകൾ പണം നൽകണം; രാജ്ഭവൻ്റെ കത്ത്
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടത്തിയ കേസിന്റെ ചിലവ് സർവകലാശാലകൾ വഹിക്കണമെന്ന് രാജ്ഭവൻ. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം.

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു
ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

ആഗോള അയ്യപ്പ സംഗമത്തിന് ഇനി ഒരുനാൾ; പമ്പയിൽ അവസാനഘട്ട ഒരുക്കങ്ങൾ
ആഗോള അയ്യപ്പ സംഗമത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സംഗമം ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി സംഗമം തടയണമെന്ന ഹർജി തള്ളിയിരുന്നു.

എം. ലീലാവതിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ വനിതാ കമ്മീഷൻ
ഡോ. എം ലീലാവതിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി അപലപിച്ചു. കേരളം ആദരിക്കുന്ന പ്രശസ്ത നിരൂപകയും എഴുത്തുകാരിയുമായ ടീച്ചറെ അധിക്ഷേപിക്കുന്നത് വേദനാജനകമാണെന്നും സതീദേവി പറഞ്ഞു. എതിർക്കുന്നവരോട് യാതൊരു ശത്രുതയുമില്ലെന്നും നിരവധി എതിർപ്പുകളെ നേരിട്ടാണ് തന്റെ ജീവിതമെന്നും ലീലാവതി ടീച്ചർ കൂട്ടിച്ചേർത്തു.

അനർട്ടിലെ ക്രമക്കേടുകൾ: അന്വേഷണത്തിന് വിജിലൻസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം
അനർട്ടിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും പി.എം. കുസും പദ്ധതി ടെൻഡറിലെ അഴിമതികളെക്കുറിച്ചും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അന്വേഷണം പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു
തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നടത്തറ കാച്ചേരി മൈനർ സെമിനാരിയിൽ ആയിരുന്നു അന്ത്യം. തിങ്കളാഴ്ച കോഴിക്കോട് വെച്ച് സംസ്കാരം നടക്കും.

ആഗോള അയ്യപ്പ സംഗമം നടത്താം; ഹർജി തള്ളി സുപ്രീം കോടതി
ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. പരിപാടിയുമായി മുന്നോട്ട് പോകാനുള്ള സർക്കാരിന്റെ ശ്രമത്തിനാണ് ഇതോടെ സുപ്രീംകോടതി അനുമതി നൽകിയത്.