Kerala News

തപാൽ വോട്ട് വിവാദം: ജി. സുധാകരനെതിരെ കേസ്
തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പ്രസ്താവനയിൽ ജി. സുധാകരനെതിരെ കേസ് എടുത്തു. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. തെളിവ് ശേഖരണത്തിന് ശേഷം അറസ്റ്റ് ഉണ്ടാകും.

കൊട്ടാരക്കരയിൽ എക്സൈസ് റെയ്ഡ്; 5 ലിറ്റർ ചാരായവും 35 ലിറ്റർ കോടയും പിടികൂടി, ഒരാൾ അറസ്റ്റിൽ
കൊട്ടാരക്കരയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 5 ലിറ്റർ ചാരായവും 35 ലിറ്റർ കോടയും പിടിച്ചെടുത്തു. കലയപുരം വില്ലേജിൽ പൂവറ്റൂരിൽ നടത്തിയ റെയ്ഡിലാണ് ചാരായവും കോടയും പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.

വയനാട് റിസോർട്ടിൽ അപകടം: മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിലായി. മലപ്പുറം സ്വദേശിനിയായ നിഷ്മയാണ് മരിച്ചത്. റിസോർട്ടിന് അനുമതിയില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
നെടുമ്പാശ്ശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഐവിന്റെ മരണകാരണം തലക്കേറ്റ പരുക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ബെയ്ലിൻ ദാസിനെ പിടികൂടിയതിൽ സന്തോഷം; നന്ദി അറിയിച്ച് ശ്യാമിലി
അഭിഭാഷക ബെയ്ലിൻ ദാസിനെ പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി മർദനത്തിനിരയായ അഭിഭാഷക ശ്യാമിലി. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് ശ്യാമിലി ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടിയ പൊലീസിന് നന്ദിയുണ്ടെന്നും അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ശ്യാമിലി അറിയിച്ചു.

കെ.യു.ജനീഷ് കുമാറിനെതിരെ കേസ്: കസ്റ്റഡിയിലെടുത്ത ആളെ മോചിപ്പിച്ചു
കസ്റ്റഡിയിലെടുത്ത ആളെ മോചിപ്പിച്ച സംഭവത്തിൽ കെ.യു.ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസ്. വനം വകുപ്പ് ജീവനക്കാരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിതയിലെ 132, 351 (2) വകുപ്പുകൾ പ്രകാരമാണ് കേസ്.

തപാൽ വോട്ട് വിവാദം: ജി. സുധാകരന്റെ മൊഴിയെടുത്തു
തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവ് ജി. സുധാകരന്റെ മൊഴി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം തഹസിൽദാർ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും നടപടികളെ ഭയക്കുന്നില്ലെന്നും സുധാകരൻ പ്രതികരിച്ചു.

വഞ്ചിയൂർ അഭിഭാഷക മർദ്ദനം: പ്രതി ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകി
വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകനെ മർദിച്ച കേസിൽ പ്രതി ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സംഭവത്തിൽ ബാർ കൗൺസിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.

പോസ്റ്റല് വോട്ടില് ക്രമക്കേട്; ജി. സുധാകരനെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്യാന് ഉത്തരവ്
മുന് മന്ത്രി ജി. സുധാകരന്റെ വെളിപ്പെടുത്തലിനെ തുടര്ന്ന് പോസ്റ്റല് വോട്ടില് ക്രമക്കേട് നടത്തിയെന്ന പരാതിയില് എഫ്ഐആര് രജിസ്റ്റര് ചെയ്യാന് ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് നിര്ദേശം നല്കി. 1989-ലെ ലോക്സഭാ തിരഞ്ഞെടുപ്പില് നടന്ന ക്രമക്കേടുകളാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന് ശ്രമിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

കസ്റ്റഡിയിലെടുത്ത ആളെ ഇറക്കിക്കൊണ്ടുപോയി; ജനീഷ് കുമാറിനെതിരെ പരാതി നൽകി വനംവകുപ്പ്
കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പരാതി നൽകി. കസ്റ്റഡിയിലെടുത്ത ആളെ മോചിപ്പിച്ചതിനാണ് പരാതി നൽകിയിരിക്കുന്നത്. ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരുടെ പരാതി. കൂടൽ പൊലീസ് സ്റ്റേഷനിൽ മൂന്ന് പരാതികളാണ് നൽകിയിട്ടുള്ളത്.

ശ്യാമിലിയെ മർദ്ദിച്ച സംഭവം; ബെയ്ലിൻ ദാസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വി.ഡി. സതീശൻ
യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഭിഭാഷക ശ്യാമിലിയെ മർദ്ദിച്ച സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാർ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും സതീശൻ ആരോപിച്ചു.

ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി; സർക്കാർ രൂപീകരിച്ചു
ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാറാണ് സമിതിയുടെ ചെയർപേഴ്സൺ. ആശമാരുടെ ഓണറേറിയം, സേവന കാലാവധി തുടങ്ങിയ വിഷയങ്ങളിൽ സമിതി പഠനം നടത്തും.