Kerala News

പൂക്കോട് സിദ്ധാർത്ഥൻ മരണം: ഡീനിന് തരംതാഴ്ത്തൽ, അസിസ്റ്റന്റ് വാർഡന് സ്ഥലംമാറ്റം
വയനാട് പൂക്കോട് സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ ഡീൻ ആയിരുന്ന ഡോ. എം.കെ. നാരായണനെ തരംതാഴ്ത്താൻ ബോർഡ് ഓഫ് മാനേജ്മെന്റ് തീരുമാനിച്ചു. അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥന് സ്ഥലം മാറ്റവും രണ്ട് വർഷത്തേക്ക് സ്ഥാനക്കയറ്റം തടയുന്നതിനുള്ള നടപടിയും ഉണ്ടാകും. ഹൈക്കോടതി ബോർഡ് ഓഫ് മാനേജ്മെന്റിന് നൽകിയ സമയം ഈ മാസം 23-ന് അവസാനിക്കാനിരിക്കെയാണ് ഈ തീരുമാനം.

സൈബർ ആക്രമണ കേസ്: കെ.എം. ഷാജഹാനെയും സി.കെ. ഗോപാലകൃഷ്ണനെയും ഉടൻ അറസ്റ്റ് ചെയ്തേക്കും
കോൺഗ്രസ് സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കെ ജെ ഷൈൻ ടീച്ചറും കെ എൻ ഉണ്ണികൃഷ്ണനും നൽകിയ പരാതികളിൽ അന്വേഷണം ശക്തമാക്കി. മുനമ്പം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രധാന പ്രതികളായ കെ എം ഷാജഹാനെയും സി കെ ഗോപാലകൃഷ്ണനെയും ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

പറവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗികാതിക്രമം; പിതാവിൻ്റെ സുഹൃത്ത് അറസ്റ്റിൽ
എറണാകുളം പറവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. അച്ഛന്റെ സുഹൃത്താണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഹോട്ടലുടമ സിസിടിവി ദൃശ്യങ്ങളിലൂടെ സംഭവം കണ്ടെത്തി പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ
ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ക്ഷേത്രത്തിന്റെ ഇ-മെയിലിലേക്കാണ് സന്ദേശം എത്തിയത്. തമിഴ്നാട് പൊലീസാണ് ബോംബ് വയ്ക്കാൻ സഹായിച്ചതെന്നാണ് മെയിലിൽ പറയുന്നത്.

കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
സിപിഐഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനും കെ ജെ ഷൈനും നൽകിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് കെ എൻ ഉണ്ണികൃഷ്ണൻ ആരോപിച്ചു.

സ്വർണ്ണവില കുതിക്കുന്നു; പവൻ റെക്കോർഡ് ഭേദിച്ച് 82,240 രൂപയിൽ
സ്വർണ്ണവില വീണ്ടും റെക്കോർഡ് ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 600 രൂപ വര്ധിച്ച് 82,240 രൂപയായിരിക്കുന്നു. നിലവിലെ കണക്കനുസരിച്ച് ഒരു ഗ്രാം സ്വര്ണ്ണത്തിന്റെ വില 10,280 രൂപയാണ്. ഈ മാസം 9-നാണ് സ്വര്ണ്ണവില ആദ്യമായി 80,000 രൂപ കടന്നത്.

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ തൂങ്ങിമരിച്ചു; ആത്മഹത്യ കുറിപ്പിൽ നേതാക്കൾക്കെതിരെ ആരോപണം
തിരുവനന്തപുരം തിരുമലയിലെ ബിജെപി കൗൺസിലർ അനിൽ ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ആത്മഹത്യാക്കുറിപ്പിൽ ചില ബിജെപി നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലെ ഭിന്നതകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

കലുങ്ക് സംവാദ പരിപാടി അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് സുരേഷ് ഗോപി
കലുങ്ക് സംവാദ പരിപാടിയിൽ ചില ദുരുദ്ദേശപരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സുരേഷ് ഗോപി ആരോപിച്ചു. കരുവന്നൂരിൽ ഇ.ഡി സ്വത്ത് കണ്ടുകെട്ടിയ വിഷയം ബാങ്ക് വഴി മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടിയെടുക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

പേരൂർക്കട SAP ക്യാമ്പിലെ പോലീസ് ട്രെയിനിയുടെ മരണം: പോലീസ് റിപ്പോർട്ട് തള്ളി കുടുംബം
പേരൂർക്കട എസ്എപി ക്യാമ്പിൽ പോലീസ് ട്രെയിനി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റിപ്പോർട്ട് കുടുംബം തള്ളി. ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ക്യാമ്പിൽ ജാതിയുടെ പേരിലോ ശാരീരികമായോ പീഡനങ്ങൾ നടന്നിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്.

കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ തല്ല്; ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
കൊച്ചി രവിപുരം എസിടി കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ജൂനിയർ വിദ്യാർത്ഥികൾ മുണ്ടുടുത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സീനിയർ വിദ്യാർത്ഥികൾ ചോപ്പർ കൊണ്ട് കുത്തിയതിനെ തുടർന്ന് ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.

കെ.ജെ. ഷൈനെതിരായ അധിക്ഷേപം; അന്വേഷണത്തിന് പ്രത്യേക സംഘം
സിപിഐഎം നേതാവ് കെ.ജെ. ഷൈനെതിരായ അധിക്ഷേപ പരാമർശങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. യൂട്യൂബ് ചാനൽ വാർത്തകളും സമൂഹമാധ്യമ പോസ്റ്റുകളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.

അമ്മയുടെ വേർപാടിന്റെ ദുഃഖത്തിലും ഒഡീസിയുമായി സുജാത മഹാപത്ര
പ്രശസ്ത ഒഡീസി നർത്തകി സുജാത മഹാപത്ര അമ്മയുടെ മരണദുഃഖം ഉള്ളിലൊതുക്കി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവ വേദിയിൽ നൃത്തം അവതരിപ്പിച്ചു. അവരുടെ ഓരോ ചുവടും സ്വയം സമർപ്പണത്തിൻ്റെ പ്രതീകമായിരുന്നു. മഴയുടെ സൗന്ദര്യത്തെ ഒഡീസിയിലൂടെ ആസ്വാദകരുടെ മനസ്സിലേക്ക് പകർന്നു നൽകി സുജാത മഹാപത്ര ഏവരുടെയും പ്രശംസ നേടി .