Kerala News

സ്വർണ പാളി വിവാദം: അധിക സ്വർണം ഉപയോഗിക്കാൻ അനുമതി തേടിയെന്ന് കണ്ടെത്തൽ
സ്വർണ പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് കണ്ടെത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അധിക സ്വർണം ഉപയോഗിയ്ക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന്റെ അനുമതി തേടി. ദേവസ്വം പ്രസിഡന്റായിരുന്ന എ പത്മകുമാറിന് അയച്ച ഇ മെയിലിന്റെ വിവരങ്ങൾ പുറത്ത്.

പൊലീസ് സമ്മേളന വേദിയിൽ നിന്ന് ഡിവൈഎസ്പി മധുബാബുവിനെ ഒഴിവാക്കി; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ
കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ നിന്നും ഡിവൈഎസ്പി എം ആർ മധുബാബുവിനെ ഒഴിവാക്കി. മുഖ്യമന്ത്രി പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. പൊലീസ് സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ലെന്നും മുഖ്യമന്ത്രി വേദിയിൽ പ്രഖ്യാപിച്ചു.

കേരള പോലീസ് ജനകീയ സേനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാന പോലീസ് സേന ഒരു ജനകീയ സേനയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വർഗീയ സംഘർഷങ്ങളില്ലാതെ മുന്നോട്ട് പോകാൻ കേരളത്തിന് സാധിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്. നൂതനമായ കുറ്റകൃത്യങ്ങൾ പോലും സമയബന്ധിതമായി തെളിയിക്കാൻ സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആർടിസി ജീവനക്കാരുടെ സ്ഥലംമാറ്റം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ടിഡിഎഫ്
ബസിനുള്ളിൽ കുപ്പിവെള്ളം സൂക്ഷിച്ചതിന് കെഎസ്ആർടിസി ജീവനക്കാരെ സ്ഥലം മാറ്റിയതിനെതിരെ ടിഡിഎഫ് ഹൈക്കോടതിയെ സമീപിക്കുന്നു. സ്ഥലം മാറ്റിയ ഉത്തരവ് ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് സിഎംഡി അറിയിച്ചു. ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്നറിഞ്ഞ് മന്ത്രി റോഡിൽ വെച്ച് ശകാരിച്ച ഡ്രൈവർ ജയ്മോൻ ജോസഫ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു.

വെള്ളക്കുപ്പി വിവാദം: കെഎസ്ആർടിസി ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദാക്കി
കെഎസ്ആർടിസി ബസ്സിൽ വെള്ളക്കുപ്പികൾ വെച്ച സംഭവത്തിൽ ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റിയത് തൃശൂരിലേക്കാണ്. ഈ ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്: രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചു.

കഫ് സിറപ്പ്: കേരളത്തിലും ജാഗ്രത; 52 മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ചു
കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കേരളത്തിലും ജാഗ്രത ശക്തമാക്കി. സംസ്ഥാനത്ത് വിൽക്കുന്ന എല്ലാ ചുമ മരുന്നുകളിലും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 52 മരുന്നുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

കാസർഗോഡ് കരിന്തളത്ത് അയൽവാസി വയോധികനെ തലക്കടിച്ച് കൊന്നു; പ്രതി അറസ്റ്റിൽ
കാസർഗോഡ് ജില്ലയിലെ കരിന്തളം കുമ്പളപ്പള്ളിയിൽ അയൽവാസി വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തി. കുമ്പളപ്പള്ളി ചിറ്റമൂല ഉന്നതിയിലെ കെ കണ്ണൻ (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ കെ ശ്രീധരനൻ (45) നെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.



