Kerala News

പെരിങ്ങമല സഹകരണ ബാങ്ക് അഴിമതി: ബിജെപി നേതാവ് എസ്. സുരേഷ് 43 ലക്ഷം തിരിച്ചടക്കണം
പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയിൽ ബിജെപി നേതാക്കൾക്കെതിരെ നടപടി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ തിരിച്ചടയ്ക്കണം. സഹകരണ സംഘം ഭരണസമിതി അംഗങ്ങൾ നിയമം ലംഘിച്ച് വായ്പയെടുത്തതാണ് ഇതിന് കാരണം.

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം
ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. ഹെൽമെറ്റും റെയിൻ കോട്ടും ധരിച്ചെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്. ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി, പോലീസ് അന്വേഷണം ആരംഭിച്ചു.

വി.എം. വിനു 2020-ൽ വോട്ട് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്: രാഷ്ട്രീയ ഇടപെടൽ അന്വേഷിക്കാൻ കളക്ടർ
സംവിധായകൻ വി.എം. വിനു 2020-ൽ വോട്ട് ചെയ്തിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടറുടെ റിപ്പോർട്ട്. രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ കളക്ടർ നിർദേശം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്ത് നിന്ന് പിഴവുകളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക; സിപിഐഎമ്മും സുപ്രീംകോടതിയിലേക്ക്
സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സിപിഐഎമ്മും സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്.ഐ.ആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്.ഐ.ആർ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് സർക്കാരിന്റെ ഹർജിയിലെ ആരോപണം.

മുനമ്പം വഖഫ് ഭൂമി തർക്കം സുപ്രീംകോടതിയിലേക്ക്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ
മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 1950-ലെ ആധാരത്തിൽ ഭൂമി ഫറൂഖ് കോളേജിന് നൽകിയ ദാനമാണെന്നും, തിരിച്ചെടുക്കാൻ വ്യവസ്ഥയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 69 വർഷത്തിന് ശേഷം വഖഫ് ആവശ്യം ഉന്നയിച്ചതിനെയും കോടതി വിമർശിച്ചു.

കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു
മാവേലിക്കര ഗണപതി എന്ന ആന ചരിഞ്ഞു. പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന ആനയാണ് ചരിഞ്ഞത്. എരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിലായിരുന്നു.

ആളില്ലാത്ത സ്ഥലത്തും ഫോം നൽകിയെന്ന് രേഖപ്പെടുത്തണം; വിവാദ നിർദേശവുമായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ
ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷൻ ഫോം നൽകിയതായി രേഖപ്പെടുത്താൻ ബിഎൽഒമാർക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ നിർദ്ദേശം. ഫോം കൊടുക്കുന്നതിന് മുൻപ് തന്നെ സ്കാൻ ചെയ്ത് നൽകിയതായി രേഖപ്പെടുത്തണമെന്നും അറിയിപ്പുണ്ട്. എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ജയതിലക് ആണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം.

ആത്മഹത്യകള് ബിജെപിക്ക് തിരിച്ചടിയോ? പ്രതിരോധത്തിലായി നേതൃത്വം
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി രണ്ട് മാസത്തിനിടെ രണ്ട് ആത്മഹത്യകൾ. കൗൺസിലറും പ്രാദേശിക നേതാവുമായിരുന്ന കെ. അനിൽകുമാറിൻ്റെയും, സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ആനന്ദ് തമ്പിയുടെയും ആത്മഹത്യകളാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഈ സംഭവങ്ങൾ പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

നെടുമങ്ങാട് പനങ്ങോട്ടേലയിൽ ശാലിനി സനിൽ ബിജെപി സ്ഥാനാർഥി; സീറ്റ് നിഷേധിക്കുമെന്ന ആശങ്കയിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല 16-ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി ശാലിനി സനിൽ മത്സരിക്കും. സീറ്റ് നിഷേധിക്കുമെന്ന ആശങ്കയിൽ ശാലിനി സനിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

വർക്കല എസ്.ഐയുടെ മർദ്ദനം: നിർമ്മാണ തൊഴിലാളിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
വർക്കലയിൽ നിർമ്മാണ തൊഴിലാളിയെ എസ്.ഐ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. മർദനമേറ്റ സുരേഷിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. പിഴ തുക എസ്.ഐയിൽ നിന്ന് ഈടാക്കാനും, വീഴ്ച വരുത്തിയാൽ 8% പലിശ നൽകാനും നിർദ്ദേശമുണ്ട്.
