Kerala News

ബീവറേജസ് കോർപ്പറേഷൻ ചെയർമാനായി എഡിജിപി എം.ആർ. അജിത് കുമാർ
എഡിജിപി എം.ആർ. അജിത് കുമാറിനെ ബീവറേജസ് കോർപ്പറേഷൻ ചെയർമാനായി നിയമിച്ചു. നിലവിൽ എക്സൈസ് കമ്മീഷണർ പദവി വഹിക്കുന്ന അദ്ദേഹം ബെവ്കോയുടെ ചെയർമാൻ പദവിയും വഹിക്കും. തൃശൂർ പൂരം പ്രശ്നത്തിലും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ പേരിലും അദ്ദേഹം വിവാദത്തിലായിട്ടുണ്ട്.

തിരുവനന്തപുരം ഇക്ബാൽ കോളേജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം; ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. കെ.എസ്.യുവിന്റെ വിജയാഹ്ലാദത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളികളുണ്ടായതാണ് സംഘർഷത്തിന് കാരണം. പോലീസ് ലാത്തിച്ചാർജ്ജ് നടത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

ആർഎസ്എസ് നേതാവ് പി.ഇ.ബി മേനോൻ അന്തരിച്ചു
മുതിർന്ന ആർഎസ്എസ് നേതാവ് പി.ഇ.ബി മേനോൻ (86) അന്തരിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാളെ രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും.

നെയ്യാറ്റിൻകരയിൽ വീട്ടമ്മയുടെ ആത്മഹത്യ: കോൺഗ്രസ് കൗൺസിലർക്കെതിരെ ഗുരുതര ആരോപണവുമായി മകൻ
നെയ്യാറ്റിൻകരയിൽ സലീല കുമാരി എന്ന വീട്ടമ്മയുടെ ആത്മഹത്യയിൽ കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ക്ളിനെതിരെ മകൻ രാഹുൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ജോസ് ഫ്രാങ്ക്ളിൻ അമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് രാഹുൽ ആരോപിച്ചു. ഇതിന്റെ മനോവിഷമത്തിലാണ് അമ്മ ആത്മഹത്യ ചെയ്തതെന്നും രാഹുൽ പറയുന്നു.

ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച ഗുണകരം; ദേശീയപാത 66-ൻ്റെ ഉദ്ഘാടനം ജനുവരിയിൽ
കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൂടിക്കാഴ്ചയിൽ ദേശീയപാത 66-ലെ നിർമ്മാണ പുരോഗതി വിലയിരുത്തി. സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയാക്കിയ റീച്ചുകളുടെ ഉദ്ഘാടനം ജനുവരിയിൽ നടക്കും. കൂടാതെ, കോഴിക്കോട് സിറ്റി റോഡിന്റെ ഭാഗമായുള്ള പനാത്ത് താഴം - നേതാജി നഗറിൽ എലിവേറ്റഡ് ഹൈവേയ്ക്ക് ഫണ്ട് നൽകാൻ നിതിൻ ഗഡ്കരി നിർദ്ദേശം നൽകി.

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആത്മഹത്യാക്കുറിപ്പ്
തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ. നെയ്യാറ്റിൻകര ഡി സി സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെതിരെയാണ് ആരോപണം ഉയർന്നത്. സുനിതയുടെ ആത്മഹത്യാക്കുറിപ്പിൽ ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണങ്ങളുണ്ട്.

എഐയുടെ മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം തിരുവനന്തപുരത്ത് വെച്ച് നടത്തും
കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം തിരുവനന്തപുരം കനകക്കുന്നിൽ നടക്കും. വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനവും വെല്ലുവിളികളും ചർച്ച ചെയ്യേണ്ടതിൻ്റെ ആവശ്യകത പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ICGAIFE 3.0 എന്ന് പേരിട്ടിരിക്കുന്ന മൂന്നാമത് എഐ അന്താരാഷ്ട്ര കോൺക്ലേവിൻ്റെ ലോഗോ പ്രകാശനം ചെയ്തു.

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ പ്രതിഷേധം, രോഗികൾ ദുരിതത്തിൽ
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ സമരം രോഗികളെ ദുരിതത്തിലാഴ്ത്തി. ജില്ലയിലെ ഒ.പി.കൾ പൂർണ്ണമായി ബഹിഷ്കരിച്ചുകൊണ്ടായിരുന്നു ഡോക്ടർമാരുടെ പ്രതിഷേധം. ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ സമരം തുടരുമെന്ന് ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചു.

ആർസിസിക്ക് മരുന്ന് മാറിയെത്തി: ഗുജറാത്ത് കമ്പനിക്കെതിരെ കേസ്
തിരുവനന്തപുരം ആർസിസിക്ക് നൽകിയ മരുന്ന് പാക്കിങ്ങിൽ പിഴവ് സംഭവിച്ച് മാറിയെത്തി. ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് കേസ് എടുത്തു. തലച്ചോറിലെ കാൻസറിന് ചികിത്സയിലുള്ളവർക്ക് ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകളാണ് നൽകിയത്.


