Kerala News

ട്യൂഷൻ ഫീസ് നൽകിയില്ല; ടി.സി. തടഞ്ഞുവെച്ച സ്കൂളിനെതിരെ ബാലാവകാശ കമ്മീഷൻ ഉത്തരവ്
മുക്കോലയ്ക്കൽ സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർത്ഥിക്ക് ടിസി നൽകാത്തത് ബാലാവകാശ കമ്മീഷൻ ചോദ്യം ചെയ്തു. ട്യൂഷൻ ഫീസ് നൽകാത്തതിന്റെ പേരിൽ ടിസി തടഞ്ഞുവെച്ചത് വിദ്യാഭ്യാസ അവകാശ ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തി. എത്രയും പെട്ടെന്ന് ടിസി നൽകാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി.

മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവം; അവിവാഹിതയായ അമ്മ അറസ്റ്റിൽ
പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിലായി. ബിരുദവിദ്യാർത്ഥിനിയായ 21-കാരിയാണ് അറസ്റ്റിലായത്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ
കൊല്ലം കുളത്തൂപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. സനു കുട്ടൻ എന്നയാളാണ് ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു.

സ്വർണവിലയിൽ ഇടിവ്: പുതിയ നിരക്കുകൾ അറിയുക
സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,210 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 440 രൂപ കുറഞ്ഞ് 73,680 രൂപയിലുമെത്തി.

നിലമ്പൂരിൽ ശശി തരൂരിനെ ഒഴിവാക്കിയതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പ്രചാരണത്തിന് ക്ഷണിക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. തിരഞ്ഞെടുപ്പ് ദിവസം തന്നെ ക്ഷണിക്കാത്തതിനെക്കുറിച്ച് തരൂർ പരസ്യമായി പ്രതികരിച്ചത് വിവാദമായി. അദ്ദേഹത്തിന്റെ പ്രസ്താവനകളെ അവഗണിക്കാനാണ് പാർട്ടിയുടെ തീരുമാനം.

തിരുവനന്തപുരം വിടിഎം എന്എസ്എസ് കോളേജില് എബിവിപി ആക്രമണം; വിദ്യാര്ത്ഥിക്ക് പരിക്ക്
തിരുവനന്തപുരം ധനുവച്ചപുരം വിടിഎം എന്എസ്എസ് കോളേജില് വിദ്യാര്ത്ഥിക്ക് നേരെ എബിവിപി ആക്രമണം. രണ്ടാം വര്ഷ ബിരുദ വിദ്യാര്ത്ഥി വിജിത്തിനാണ് മര്ദ്ദനമേറ്റത്. ബൈക്കില് വരവേ കോളേജ് ഗേറ്റിന് സമീപം വെച്ച് തള്ളിയിട്ട് ആയുധങ്ങള് ഉപയോഗിച്ച് മര്ദ്ദിക്കുകയായിരുന്നു. സംഭവത്തില് പാറശാല പൊലീസ് കേസ് രജിസ്റ്റര് ചെയ്തു.

പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു; ആളപായമില്ല
പത്തനംതിട്ട തണ്ണിത്തോട് രണ്ട് കടകളിൽ തീപിടിത്തം. പുലർച്ചെ 3.15 ഓടെയാണ് സംഭവം നടന്നത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

നിലമ്പൂരിൽ മികച്ച പോളിംഗ്: 73.26 ശതമാനം വോട്ട് രേഖപ്പെടുത്തി
നിലമ്പൂരിൽ കനത്ത മഴയെ അവഗണിച്ചും മികച്ച പോളിംഗ് രേഖപ്പെടുത്തി. മണ്ഡലത്തിൽ 73.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. യുഡിഎഫ് പ്രവർത്തകരുടെ പരാതിയിൽ രണ്ട് എൽഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പൂവച്ചൽ ഖാദർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനായി സുധീർ കരമന
പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം സിനിമാ, ടെലിവിഷൻ, മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമയിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സുധീർ കരമനയ്ക്ക് ലഭിച്ചു. തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘തുടരും’ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു.

കേരള സ്പേസ് പാർക്കിന് തറക്കല്ലിട്ട് മുഖ്യമന്ത്രി; ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകുകൾ
കേരളത്തിൻ്റെ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് കരുത്തേകാൻ ലക്ഷ്യമിട്ടുള്ള കേരള സ്പേസ് പാർക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. പള്ളിപ്പുറത്തെ ടെക്നോസിറ്റി കാമ്പസിലാണ് കോമൺ ഫെസിലിറ്റി സെൻ്ററും റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് സെൻ്ററും നിലവിൽ വരുന്നത്. ഇതിലൂടെ നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് സ്പേസ് പാർക്ക് ഊർജ്ജം നൽകുമെന്നും കരുതുന്നു.

മെഴുവേലിയില് നവജാത ശിശു മരണം; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും
പത്തനംതിട്ട മെഴുവേലിയില് നവജാത ശിശു മരിച്ച സംഭവത്തില് അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള് തലയിടിച്ച് മരിച്ചെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. കാമുകനാണ് ഗര്ഭത്തിന് ഉത്തരവാദിയെന്ന് യുവതി പോലീസിന് മൊഴി നല്കിയിട്ടുണ്ട്.

കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ ആൾ പിടിയിൽ
തിരുവനന്തപുരത്ത് കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കൊല്ലം സ്വദേശി പിടിയിൽ. 110 ഗ്രാം എംഡിഎംഎയും, കോടികൾ വിലമതിക്കുന്ന ഗോൾഡൻ ഷാംപെയിനും പിടിച്ചെടുത്തു. കൊല്ലം സ്വദേശിയായ സിൽവസ്റ്റർ (36) ആണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്.