Kerala News

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി: മെഡിക്കൽ ബുള്ളറ്റിൻ
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ സന്ദർശനം നടത്തി ആരോഗ്യസ്ഥിതി ചോദിച്ച് അറിഞ്ഞു.

തിരുവല്ലയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ; മുത്തങ്ങയിൽ പച്ചക്കറി വണ്ടിയിൽ പണം കടത്തിയ ആളെയും പിടികൂടി
തിരുവല്ലയിൽ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. രാമൻചിറയിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഭവം. വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 17.5 ലക്ഷം രൂപയും പിടികൂടി.

നിലമ്പൂരിൽ ബിജെപിക്ക് വോട്ട് കൂടിയെന്ന് മോഹൻ ജോർജ്
നിലമ്പൂരിൽ ക്രൈസ്തവ മേഖലയിൽ നിന്ന് ബിജെപിക്ക് പിന്തുണ ലഭിച്ചെന്നും, വോട്ട് ശതമാനം വർധിച്ചെന്നും എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് മോഹൻ ജോർജ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങൾ നിർണയിച്ചത് പി.വി. അൻവറാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. പ്രചാരണം കുറച്ചുകൂടി നേരത്തെ ആരംഭിച്ചിരുന്നെങ്കിൽ 150000 വോട്ടുകൾ നേടാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

നിലമ്പൂർ തോൽവി: സി.പി.ഐ.എം വിലയിരുത്തൽ യോഗം നാളെ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം സി.പി.ഐ.എം വിലയിരുത്തുന്നു. ഇതിനായി പാർട്ടി നേതൃയോഗങ്ങൾ നാളെ ആരംഭിക്കും. മൂന്നു ദിവസങ്ങളിലായാണ് യോഗങ്ങൾ നടക്കുന്നത്. തെരഞ്ഞെടുപ്പിൽ സംഭവിച്ച വീഴ്ചകളും ഭരണവിരുദ്ധ വികാരത്തിൻ്റെ ആഴവും യോഗത്തിൽ ചർച്ചയാകും.

മൂവാറ്റുപുഴ എസ്ഐ കൊലപാതകശ്രമക്കേസിലെ പ്രതിയും പെരുമ്പാവൂരില് പൊലീസുകാരനെ ഇടിച്ച കേസ് പ്രതിയും പിടിയില്
മൂവാറ്റുപുഴയില് എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഇടുക്കി മൂലമറ്റത്തു നിന്ന് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരില് പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് പരുക്കേല്പ്പിച്ച കേസിലെ പ്രതിയെയും പൊലീസ് പിടികൂടി. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

പാതിവില തട്ടിപ്പ് കേസ്: പ്രതി കെ എൻ ആനന്ദകുമാറിന് ജാമ്യം
പാതിവില തട്ടിപ്പ് കേസിലെ പ്രതി കെ.എൻ. ആനന്ദകുമാറിന് രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചു. കരീലക്കുളങ്ങര പോലീസ് രജിസ്റ്റർ ചെയ്തതും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതുമായ കേസുകളിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റു കേസുകളിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ഇയാൾക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കുകയുള്ളു.

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി: സി.പി.ഐ.എം നേതൃത്വം സന്ദർശിച്ചു
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, ടി.പി. രാമകൃഷ്ണനും സന്ദർശിച്ചു. നിലവിൽ വി.എസ്സിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് സി.പി.ഐ.എം നേതൃത്വം അറിയിച്ചു.

ലഹരി വിരുദ്ധ യാത്ര: SKN 40 റിപ്പോർട്ടിൽ തുടർനടപടിക്ക് സർക്കാർ
ട്വന്റിഫോര് ചീഫ് എഡിറ്റർ ആര്. ശ്രീകണ്ഠന് നായര് നടത്തിയ ലഹരി വിരുദ്ധ കേരളയാത്രയിലെ നിർദ്ദേശങ്ങളിൽ സർക്കാർ തുടർനടപടി എടുക്കുന്നു. SKN 40 റിപ്പോർട്ടിലെ നിർദ്ദേശം അനുസരിച്ച് NDPS നിയമ ഭേദഗതി നടത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. ആർ. ശ്രീകണ്ഠൻ നായരുടെ ഇടപെടൽ മാതൃകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹം ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും
സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പി.എം. ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെക്കാത്തതിൽ പ്രതിഷേധിച്ചാണ് ബന്ദ്. മന്ത്രി വി. ശിവൻകുട്ടിക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും യുവമോർച്ചയും എബിവിപിയും അറിയിച്ചു.

തൃശ്ശൂർ വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
തൃശ്ശൂർ വാഴച്ചാലിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ട്രക്കിങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി. മനുവിനാണ് പരിക്കേറ്റത്. കാരാംതോട് വെച്ച് ആനയുടെ ആക്രമണമുണ്ടായതിനെ തുടർന്ന് മനുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.