Kerala News

ഹിജാബ് വിവാദം: സെൻ്റ് റീത്ത സ്കൂൾ പ്രിൻസിപ്പാളിന് നന്ദി പറഞ്ഞ് എസ്എഫ്ഐ
ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ രംഗത്ത്. മതനിരപേക്ഷ വിദ്യാഭ്യാസത്തിൻ്റെ ലോക മാതൃകയായ കേരളത്തിൽ ഈ വിഷയം അനാവശ്യമായി വിവാദമാക്കിയ സെൻ്റ് റീത്ത പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാളിന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് നന്ദി അറിയിച്ചു. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

താമരശ്ശേരിയിൽ ഒമ്പതുവയസ്സുകാരി മരിച്ച സംഭവം: ചികിത്സാ പിഴവിൽ നിയമനടപടിയുമായി കുടുംബം
താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിയമനടപടിയുമായി കുടുംബം. താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചയാൾ പിടിയിൽ
അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രണ്ട് മാസം മുൻപ് കാണാതായ വള്ളിയമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ കൂടെ താമസിക്കുന്ന പഴനിയെ പുതൂർ പോലിസ് പിടികൂടി.

ഹിജാബ് വിവാദം: മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് പിതാവ്
പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് പിതാവ്. സ്കൂൾ മാനേജ്മെൻ്റ് കൂടെ നിന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ പോലും ഉൾക്കൊള്ളാൻ സ്കൂളിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിജാബ് മറ്റ് കുട്ടികൾക്ക് ഭയപ്പാടുണ്ടാക്കുന്നു എന്നത് പ്രിൻസിപ്പൽ പറയാൻ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതിക സർവകലാശാല വിസി നിയമനം: മുൻഗണനാ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രി
സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുൻഗണനാ പട്ടിക തയ്യാറാക്കി. അക്കാദമിക് യോഗ്യതകൾക്ക് പ്രാധാന്യം നൽകിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിൽ മുൻ വിസിമാരായ സജി ഗോപിനാഥും, എം എസ് രാജശ്രീയും പിന്നിലാണ്.

ഹിജാബ് വിവാദം: സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് വിദ്യാർത്ഥിനി; സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് പെൺകുട്ടി അറിയിച്ചതായി മന്ത്രി പറഞ്ഞു. സംഭവത്തിൽ സർക്കാരിന് ഒരു കുട്ടിയുടെ പ്രശ്നമാണെങ്കിലും സംരക്ഷണം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സെന്റ് റീത്താസ് സ്കൂൾ ശിരോവസ്ത്ര വിവാദം: വിദ്യാർത്ഥിനി സ്കൂളിലേക്ക് ഇനിയില്ല, ടിസി വാങ്ങും
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വിദ്യാർത്ഥിനി ഇനി സ്കൂളിലേക്ക് പോകില്ല. കുട്ടിക്ക് സ്കൂളിൽ തുടരാൻ മാനസിക ബുദ്ധിമുട്ടുണ്ടെന്ന് പിതാവ് അറിയിച്ചു. ഇതിനെ തുടർന്ന് സ്കൂളിൽ നിന്ന് ടിസി വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ജി. സുധാകരനെതിരായ പാർട്ടി രേഖ ചോർന്ന സംഭവം; അന്വേഷണം ആരംഭിച്ച് സി.പി.ഐ.എം
സി.പി.ഐ.എം നേതാവ് ജി. സുധാകരനെതിരായ പാർട്ടി രേഖ ചോർന്ന സംഭവത്തിൽ ജില്ലാ നേതൃത്വം അന്വേഷണം ആരംഭിച്ചു. 2021-ലെ അന്വേഷണ റിപ്പോർട്ട് പുറത്തായതിനെ തുടർന്ന് ജി. സുധാകരൻ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. റിപ്പോർട്ട് പുറത്തുവിട്ടവരെ കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു.



