Kerala News

തിരുവനന്തപുരം മെട്രോ: അലൈൻമെൻ്റ് ചർച്ച ചെയ്യാൻ സമിതി രൂപീകരിക്കും
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ അലൈൻമെൻ്റ് ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റവന്യൂ, ധനകാര്യം, തദ്ദേശസ്വയംഭരണം, ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതാണ് സമിതി. ശരിയായ സമീപനത്തിലൂടെ തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്ന് തരൂർ.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് 60 ലക്ഷം എത്തിയെന്ന് കണ്ടെത്തൽ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ്. ജീവനക്കാരായ വിനീത, ദിവ്യ എന്നിവരുടെ അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴി 60 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. തുക വിവിധ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തതായും വ്യക്തമായി.

ഷഹബാസ് വധക്കേസ്: പ്രതികൾക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധവുമായി പിതാവ്
ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ പിതാവ് ഇക്ബാൽ രംഗത്ത്. കുറ്റാരോപിതർക്ക് ജാമ്യം നൽകിയത് അംഗീകരിക്കാനാവില്ലെന്നും ഇത് വേദനിപ്പിക്കുന്നെന്നും അദ്ദേഹം പ്രതികരിച്ചു. ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും ഇക്ബാൽ അറിയിച്ചു.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസ്: പ്രതികൾ ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ ഒളിവിൽ പോയെന്ന് പോലീസ്. ക്യുആർ കോഡ് വഴി 66 ലക്ഷം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തൽ. പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി.

മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം വേണ്ട; ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി വീണ വിജയൻ
മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തു. പൊതുതാത്പര്യ ഹർജി തനിക്കെതിരെ ബോധപൂർവം ഉന്നയിച്ച ആരോപണങ്ങൾ ഉന്നയിക്കാനുള്ള ശ്രമമാണെന്നും, സിബിഐ അന്വേഷണ ആവശ്യം നിലനിൽക്കുന്നതല്ലെന്നും വീണ സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് മാത്രം കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു.

കളിയാക്കലും ജാതി അധിക്ഷേപവും കൊലപാതകത്തിൽ കലാശിച്ചു; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
കോട്ടയം പുളിങ്കുന്ന് സ്വദേശി സുരേഷ് കുമാറിൻ്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സുരേഷിന്റെ സുഹൃത്തുക്കളായ യദു, ഹരികൃഷ്ണൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വെമ്പായത്ത് പതിനാറുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പൊലീസ്
തിരുവനന്തപുരം വെമ്പായം സ്വദേശിയായ പതിനാറുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. അഭിജിത്ത് മരിച്ചത് ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് പോലീസിന് മൊഴി നൽകി. കുടുംബത്തിൻ്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും പോലീസ് അറിയിച്ചു.

ഷഹബാസ് വധക്കേസ്: ആറ് പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
താമരശ്ശേരി ഷഹബാസ് വധക്കേസിലെ ആറ് പ്രതികളായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഈ ജാമ്യ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയിരിക്കുന്നത്.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി; വനിതാ ജീവനക്കാർക്കെതിരെ കൂടുതൽ തെളിവുകളുമായി പൊലീസ്, മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി
ബിജെപി നേതാവും നടനുമായ ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തിയ വനിതാ ജീവനക്കാർക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി. 11 മാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നതായി പൊലീസ് കണ്ടെത്തി. അറസ്റ്റ് ഒഴിവാക്കാൻ ജീവനക്കാർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി.

സിസ തോമസിൻ്റെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തീരുമാനം; നിയമപോരാട്ടത്തിന് വിരാമം
സിസ തോമസിന് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനുള്ള ഹൈക്കോടതി ഉത്തരവ് സർക്കാർ അംഗീകരിച്ചു. സാങ്കേതിക സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സിസ തോമസും സർക്കാരും തമ്മിൽ നിയമപോരാട്ടം നടന്നിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് സർക്കാർ ആനുകൂല്യങ്ങൾ നൽകാൻ നിർബന്ധിതരാവുകയായിരുന്നു.

എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; വെളിപ്പെടുത്തലുമായി ഹിന്ദു മഹാസഭ
അഖിലഭാരത ഹിന്ദു മഹാസഭ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ. വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണെന്ന അവകാശവാദവുമായി സംഘടന. കൂടിക്കാഴ്ചയ്ക്ക് ശേഷം എടുത്ത ചിത്രം പുറത്ത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും അഖിലഭാരത ഹിന്ദു മഹാസഭ 20 മണ്ഡലങ്ങളിൽ എൽഡിഎഫിന് പിന്തുണ നൽകിയിരുന്നു.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു; ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
പോക്സോ കേസ് പ്രതിയായ വ്ളോഗർ മുകേഷ് എം നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. സ്കൂൾ മാനേജ്മെൻ്റ് ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സർക്കാർ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.