Kerala News

ചേർത്തല അസ്ഥികൂട കേസ്: കൊലപാതക പരമ്പരയെന്ന് സംശയം; ഐഷ തിരോധാനത്തിലും അന്വേഷണം
ചേർത്തലയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതക പരമ്പരയാണോ എന്ന് സംശയം. ബിന്ദു പത്മനാഭൻ, ജെയ്നമ്മ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നു. ഐഷയുടെ തിരോധാനത്തിൽ സെബാസ്റ്റ്യന് പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: കേന്ദ്രത്തിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ്
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. തെറ്റ് പറ്റിയെങ്കിലും അത് തിരുത്താൻ കാണിച്ച ആർജ്ജവത്തെ അംഗീകരിക്കുന്നുവെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു. ജാമ്യത്തിനായി നടത്തിയ പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഓണത്തിന് വെളിച്ചെണ്ണ വില കുറയും; സപ്ലൈകോയിൽ ഒഴിഞ്ഞ അലമാര കാണില്ലെന്ന് മന്ത്രി
ഓണത്തിന് മുൻപ് വെളിച്ചെണ്ണയുടെ വില കുറയുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 10-ാം തിയതി മുതൽ വെളിച്ചെണ്ണ ലഭ്യമാകും. കേരളത്തിലെ 140 മണ്ഡലങ്ങളിലും ഓണത്തിന് സഞ്ചരിക്കുന്ന മൊബൈൽ മാവേലി സ്റ്റോർ പ്രവർത്തിക്കും.

കന്യാസ്ത്രീകൾ ജയിലിൽ കിടന്ന സംഭവം ഭരണഘടനാവിരുദ്ധം; മന്ത്രി പി. രാജീവ്
മലയാളി കന്യാസ്ത്രീകൾ ചെയ്യാത്ത കുറ്റത്തിനാണ് ഒൻപത് ദിവസം ജയിലിൽ കിടന്നതെന്നും ഇത് ഭരണഘടനയ്ക്ക് നിരക്കാത്ത രീതിയിലുള്ള നടപടിയാണെന്നും മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. കന്യാസ്ത്രീകളുടെ വസ്ത്രം കണ്ട് അവർക്കെതിരെ നടപടിയെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വന്നുവെന്നും മന്ത്രി വിമർശിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം എന്നീ മൗലിക അവകാശങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണിതെന്നും മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.

തൃശ്ശൂരിൽ റാപ്പർ വേടന്റെ വീട്ടിൽ പൊലീസ് പരിശോധന; മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു
റാപ്പർ വേടന്റെ തൃശ്ശൂരിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് നടപടി. വേടന്റേതെന്ന് കരുതുന്ന ഒരു മൊബൈൽ ഫോൺ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കന്യാസ്ത്രീകളുടെ ജാമ്യം: സന്തോഷം പങ്കിട്ട് യൂത്ത് ലീഗും; പ്രതികരണവുമായി സാദിഖലി തങ്ങളും
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി പി കെ ഫിറോസ് രംഗത്ത്. കന്യാസ്ത്രീകളുടെ ജാമ്യം മതേതര വിശ്വാസികൾ ആഹ്ളാദത്തോടെ സ്വീകരിക്കുന്നുവെന്നും മുസ്ലിം യൂത്ത് ലീഗും അവർക്കൊപ്പം പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുകളുടെ കണ്ണ് തുറന്നിട്ടില്ലെന്നും സമരം തുടരുമെന്നും സാദിഖ് അലി തങ്ങൾ പ്രതികരിച്ചു.

ലഹരി ഉപയോഗിച്ച് അപകടം: കെ.എസ്.യു നേതാവിനെ പുറത്താക്കാൻ വ്യാജ സർക്കുലറുമായി ജില്ലാ നേതൃത്വം
കോട്ടയത്ത് കെ.എസ്.യു നേതാവ് ലഹരി ഉപയോഗിച്ച് അപകടം ഉണ്ടാക്കിയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. അപകടം നടന്നത് ജൂബിൻ ജേക്കബ് കോളേജിലെ കെ.എസ്.യു പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോളാണെന്ന് പുതിയ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സംഘടനയിൽ നിന്നും ജൂബിനെ പുറത്താക്കിയെന്ന് വരുത്തി തീർക്കാൻ ജില്ലാ കമ്മിറ്റി ഒരുക്കിയ സർക്കുലർ വ്യാജമാണെന്നും തെളിഞ്ഞു.

‘കേരള സ്റ്റോറി’ക്ക് പുരസ്കാരം നൽകിയത് പ്രതിഷേധാർഹം; വിമർശനവുമായി മുഖ്യമന്ത്രി
'ദി കേരള സ്റ്റോറി' സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. വർഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, പുരസ്കാര ജേതാക്കൾക്ക് അദ്ദേഹം ആശംസകൾ അറിയിച്ചു.

മിമിക്രി കലാകാരനും നടനുമായ കലാഭവൻ നവാസ് അന്തരിച്ചു
മിമിക്രി കലാകാരനും നടനുമായ കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അദ്ദേഹം. ഹോട്ടൽ അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.

മഴയുടെ ഗന്ധം ഇനി സസ്യങ്ങളിൽ നിന്ന്; അത്തറുമായി ജെഎൻടിബിജിആർഐ
തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത മഴയുടെ ഗന്ധം അത്തറായി വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. 'ട്രോപ്പിക്കൽ സോയിൽ സെന്റ്' എന്ന പേരിലാണ് ഈ ഉത്പന്നം വിപണിയിലെത്തുന്നത്. കൂടാതെ, പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനായി ഹെർബൽ ഹെൽത്ത് കെയർ കിറ്റ് വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ജെഎൻടിബിജിആർഐ.

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തേക്കും
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കേസ് അന്വേഷണം വേഗത്തിലാക്കാനാണ് തീരുമാനം. അന്വേഷണം ഇപ്പോൾ അവസാന ഘട്ടത്തിലാണെന്നും ഉടൻതന്നെ ചോദ്യം ചെയ്യാനുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണെന്നും വിജിലൻസ് എസ്പി ശശിധരൻ അറിയിച്ചു.

ചൂരൽമല ദുരന്തം: ഭവന നിർമ്മാണ തുക വിവാദത്തിൽ മന്ത്രി കെ. രാജന്റെ പ്രതികരണം
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന തുക വിവാദത്തിൽ റവന്യൂ മന്ത്രി കെ. രാജനും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും പ്രതികരിച്ചു. വീടുകൾക്ക് തുക നിശ്ചയിച്ചു എന്ന് പ്രചരിക്കുന്നത് എവിടെ നിന്നാണെന്ന് അറിയില്ലെന്നും, ആരോപണത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും മന്ത്രി കെ. രാജൻ സംശയം പ്രകടിപ്പിച്ചു. നിർമ്മാണ രീതിയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും യുഎൽസിസി തയ്യാറാകില്ലെന്ന് അരുൺ ബാബു വ്യക്തമാക്കി.