Kerala News

സംസ്ഥാനത്ത് പാലങ്ങൾ തകരുന്നതിൽ സർക്കാരിനെതിരെ വി.ഡി. സതീശൻ
സംസ്ഥാനത്ത് പാലങ്ങൾ തകർന്നുവീഴുന്ന സംഭവങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഭരണത്തിലിരിക്കുമ്പോൾ പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് ആക്ഷേപിച്ചവർ തന്നെ സംസ്ഥാനത്ത് പാലങ്ങൾ തകർന്നുവീഴുമ്പോൾ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അടുത്തിടെയായി മൂന്ന് പാലങ്ങളാണ് തകർന്നുവീണത്.

കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; മന്ത്രി റിപ്പോർട്ട് തേടി
കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്ന് പുഴയിലേക്ക് പതിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും, നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ
പത്തനംതിട്ട അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിലായി. ജിതിൻ ചന്ദ്രനാണ് എക്സൈസ് പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കാണാതായ ജൈനമ്മയുടെ രക്തക്കറ കണ്ടെത്തി; വഴിത്തിരിവായി കേസ്
ഏറ്റുമാനൂർ സ്വദേശി ജൈനമ്മയെ 2024-ൽ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേതെന്ന് സ്ഥിരീകരിച്ചു. സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

അടൂരില് ആര്എസ്എസ് നേതാവ് കഞ്ചാവുമായി പിടിയില്
പത്തനംതിട്ട അടൂരില് ആര്എസ്എസ് നേതാവ് കഞ്ചാവുമായി പിടിയിലായി. വില്പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ജിതിന് ചന്ദ്രനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര് ഹൈസ്കൂള് ജങ്ഷനിലെ ഫ്ലാറ്റില് നിന്നാണ് ഇയാളെ എക്സൈസ് പിടികൂടിയത്.

മലപ്പുറത്ത് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കൊല്ലത്ത് കണ്ടെത്തി
മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പാണ്ടിക്കാട് സ്വദേശിയായ പ്രവാസി വ്യവസായിയെ കൊല്ലത്ത് നിന്ന് പോലീസ് കണ്ടെത്തി. തട്ടിക്കൊണ്ടുപോയ അഞ്ചംഗസംഘവും പോലീസ് പിടിയിലായിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; രാകേഷ് ബി-യും സജി നന്ത്യാട്ടും മത്സര രംഗത്ത്
ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് രാകേഷ് ബി, സജി നന്ത്യാട്ട് എന്നിവർ മത്സരിക്കും. സാന്ദ്ര തോമസിന്റെ പത്രിക തള്ളിയതിനെ തുടർന്ന് കോടതിയെ സമീപിച്ചിരുന്നു.

ജെയ്നമ്മ കൊലക്കേസിൽ നിർണായക വഴിത്തിരിവ്; പ്രതിയുടെ വീട്ടിൽ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതെന്ന് സ്ഥിരീകരണം
ഏറ്റുമാനൂർ ജെയ്നമ്മ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഫോറൻസിക് ലാബ് സ്ഥിരീകരിച്ചു. പള്ളിപ്പുറത്തെ വീട്ടിലെ ഡൈനിംഗ് ഹാൾ, ശുചിമുറി എന്നിവിടങ്ങളിൽ നിന്നാണ് രക്തക്കറ കണ്ടെത്തിയത്. 2024 ഡിസംബറിലാണ് ജെയ്നമ്മയെ കാണാതായത്.

വിവാദങ്ങൾക്കിടയിലും ഡോ. കെ.വി. വിശ്വനാഥന് സ്ഥിരം നിയമനം
കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. കെ.വി. വിശ്വനാഥന് സ്ഥിരം നിയമനം നൽകി. സീനിയോറിറ്റി മറികടന്നാണ് നിയമനം എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിവാദങ്ങൾക്കിടയിലും സർക്കാർ തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോകുകയാണ്.

തിരൂരിൽ വന്ദേ ഭാരത് ട്രെയിനിന് കല്ലേറ്; വിൻഡോ ഗ്ലാസ് തകർന്നു
തിരൂരിൽ വന്ദേ ഭാരത് ട്രെയിനിന് കല്ലേറ്. കാസർഗോഡ് - തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിനിന്റെ സി7 കോച്ചിലെ ഗ്ലാസ്സാണ് തകർന്നത്. ഷൊർണൂരിൽ നിന്ന് ആർപിഎഫ് എത്തി പരിശോധന നടത്തി കേസെടുത്തു.

യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
യൂത്ത് കോൺഗ്രസ് മുണ്ടക്കൈ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിലെ ക്രമക്കേട് ആരോപണത്തിൽ നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിഷ്ണു എസ്.പി ഉൾപ്പെടെ നാലുപേരെ സസ്പെൻഡ് ചെയ്തു. ക്രമക്കേട് പരാതി കെട്ടിച്ചമച്ചതാണെന്ന് സംഘടന നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തി. നിയോജകമണ്ഡലം പ്രസിഡന്റിനെ പൊതുസമൂഹത്തിൽ അപമാനിക്കാൻ ശ്രമിച്ചെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യദിനാഘോഷം: വിദ്യാർത്ഥികൾ SAP കമാൻഡൻ്റ് ഓഫീസും പോലീസ് സ്റ്റേഷനും സന്ദർശിച്ചു
2025-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, തിരുവനന്തപുരം പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ SAP കമാൻഡൻ്റ് ഓഫീസും പേരൂർക്കട പോലീസ് സ്റ്റേഷനും സന്ദർശിച്ചു. SAP ക്യാമ്പിലെ പ്രവർത്തനങ്ങളെക്കുറിച്ചും വിവിധതരം ആയുധങ്ങളെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് അവിസ്മരണീയമായ അനുഭവമായി.