Kerala MPs

നിമിഷപ്രിയയുടെ വധശിക്ഷ: കേന്ദ്ര സഹായം തേടി എംപിമാർ
യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സഹായം തേടി എംപിമാർ. കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡോ. ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനും കത്തയച്ചു. ഈ മാസം 16-നാണ് വധശിക്ഷ നടപ്പാക്കാൻ സാധ്യതയുള്ളത്.

മുനമ്പം വിഷയത്തിൽ എംപിമാർ മൗനം: സമരസമിതി രംഗത്ത്
വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ മുനമ്പം വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ മൗനം പാലിക്കുന്നതിനെതിരെ മുനമ്പം സമര സമിതി രംഗത്ത്. മുനമ്പത്തിന് വേണ്ടി ആരും ശബ്ദമുയർത്തുന്നില്ലെന്ന് കൺവീനർ ജോസഫ് ബെന്നി പറഞ്ഞു. ഹൈബി ഈഡൻ ഉൾപ്പടെയുള്ളവർ മുനമ്പത്തെ പരിഗണിക്കുന്നില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; കേരള എംപിമാർക്ക് സന്ദേശം
പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ എ എ റഹീമിനും വി ശിവദാസനും പരാതി നൽകി. ...