Kerala Forest Department
മലപ്പുറത്ത് വിദ്യാവനം സ്കൂൾ നഴ്സറി പദ്ധതി; അപേക്ഷകൾ ക്ഷണിക്കുന്നു
കേരള വനം-വന്യജീവി വകുപ്പിന്റെ മലപ്പുറം സാമൂഹ്യ വനവത്കരണ വിഭാഗം 2025-26 വർഷത്തിൽ നടപ്പിലാക്കുന്ന വിദ്യാവനം സ്കൂൾ നഴ്സറി പദ്ധതിക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തദ്ദേശീയ വൃക്ഷങ്ങളുടെ തൈകൾ വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിച്ച് ചെറിയ വനം സൃഷ്ടിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആശയം. അഞ്ച് സെന്റ് സ്ഥലമുള്ള സ്കൂളുകൾക്ക് നവംബർ 30-ന് മുമ്പായി അപേക്ഷിക്കാം.
കൊല്ലത്ത് കാട്ടുപോത്തിനെ വേട്ടയാടി; വനം വകുപ്പിന്റെ നടപടിയിൽ വീഴ്ച
കൊല്ലം ജില്ലയിലെ അഞ്ചല് കളംകുന്നിൽ കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ കേസെടുക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ആക്ഷേപം. നിലവിൽ പ്രതികളെ പിടികൂടിയിട്ടില്ല.
ഒറ്റദിവസം കൊണ്ട് ആനപാപ്പാനാവാം; വനംവകുപ്പ് കോഴ്സ് നടത്തുന്നു
വനംവകുപ്പ് പാലക്കാട്, തൃശൂർ ജില്ലകളിൽ ഒറ്റദിവസ ആനപാപ്പാൻ കോഴ്സ് നടത്തുന്നു. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് പാപ്പാന്മാരാവുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. എന്നാൽ കോഴ്സ് നടത്തുന്നതിനെതിരെ മൃഗാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.