Kerala Express

വർക്കല ട്രെയിൻ ആക്രമണം: ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരം
വർക്കലയിൽ കേരള എക്സ്പ്രസ് ട്രെയിനിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലച്ചോറിനേറ്റ പരുക്കാണ് ഇതിന് കാരണം. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമായി നടക്കുകയാണ്.

കേരള എക്സ്പ്രസ്സിൽ ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു; റെയിൽവേ അനാസ്ഥയെന്ന് ആക്ഷേപം
കേരള എക്സ്പ്രസ് ട്രെയിനിൽ തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻ ചികിത്സ കിട്ടാതെ മരിച്ചു. റെയിൽവേയുടെ അനാസ്ഥയാണ് മരണകാരണമെന്ന് സഹയാത്രികർ ആരോപിച്ചു. വിജയവാഡ സ്റ്റേഷനിൽ എത്തിയ ശേഷവും ഡോക്ടർ വൈകിയാണ് എത്തിയതെന്നും പരാതിയുണ്ട്.

വർക്കല ട്രെയിൻ ആക്രമണം: പെൺകുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘം കുട്ടിയെ പരിശോധിക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും.

ഷൊര്ണൂരില് ട്രെയിന് തട്ടി നാല് ശുചീകരണ തൊഴിലാളികള് മരിച്ചു
ഷൊര്ണൂരില് കേരള എക്സ്പ്രസ് തട്ടി നാല് റെയില്വേ ശുചീകരണ തൊഴിലാളികള് മരിച്ചു. തമിഴ്നാട് സ്വദേശികളായ മൂന്നുപേര് തല്ക്ഷണം മരിച്ചു, ഒരാള് പുഴയില് വീണ് മരിച്ചു. അപകടകാരണം അന്വേഷിച്ചുവരികയാണ്.