Kerala Bank

കേരള ബാങ്ക് ജപ്തി: ജാനകിക്ക് കൈത്താങ്ങുമായി ഉണ്ണികൃഷ്ണൻ
കാസർഗോഡ് പരപ്പച്ചാലിൽ കേരള ബാങ്ക് വീട് ജപ്തി ചെയ്ത ജാനകിക്ക് ആലപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ സാമ്പത്തിക സഹായം നൽകി. 2,90,000 രൂപ അടച്ച് ജപ്തി നീക്കി. ആശുപത്രിയിൽ പോയ സമയത്തായിരുന്നു ജപ്തി നടപടികൾ.

കുടുംബത്തെ പുറത്താക്കി കേരള ബാങ്ക് വീട് ജപ്തി ചെയ്തു
കാസർകോട് പരപ്പച്ചാലിൽ കേരള ബാങ്കിന്റെ നടപടിയിൽ ജാനകിയും രണ്ട് കുട്ടികളും വീട് നഷ്ടപ്പെട്ട് പുറത്തിറങ്ങേണ്ടി വന്നു. ഭർത്താവ് വിജേഷിന് ലഭിക്കേണ്ട വായ്പാ തുക ലഭിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇപ്പോൾ കുടുംബം വലിയ ദുരിതത്തിലാണ്.

കേരള ബാങ്കിന്റെ പേരില് തട്ടിപ്പ്; വ്യാജ നിയമന ഉത്തരവുകള് നല്കി പണം തട്ടുന്നു
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പേരില് വ്യാജ നിയമന ഉത്തരവുകള് നല്കി തട്ടിപ്പ് നടക്കുന്നതായി റിപ്പോര്ട്ട്. ബാങ്കിലെ നിയമനങ്ങള് പി.എസ്.സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമെന്ന് അധികൃതര് വ്യക്തമാക്കി. ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ബാങ്ക് പ്രസിഡന്റും സി.ഇ.ഒയും അഭ്യര്ഥിച്ചു.

തിരുവനന്തപുരം കിഴക്കേകോട്ടയിൽ ബസുകൾക്കിടയിൽ കുടുങ്ങി യുവാവ് മരണപ്പെട്ടു
തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസ് മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ട് ബസ് ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കേരള ബാങ്കിന്റെ ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി; വീടിന്റെ ആധാരം കൈമാറി
ആലപ്പുഴ പെരുമ്പളം സ്വദേശികളുടെ വീടിന്റെ ആധാരം കൈമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുടുംബത്തിലെ മൂന്ന് പേരും ക്യാൻസർ ബാധിതരാണ്. വീട് പണിക്കും ചികിത്സയ്ക്കുമായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ജപ്തി ഭീഷണി നേരിടുകയായിരുന്നു കുടുംബം.

വയനാട് ദുരന്തത്തിന് കൈത്താങ്ങായി കേരള ബാങ്ക്: 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്കിലെ ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സ്വമേധയാ സംഭാവന ചെയ്തു. കേരള ബാങ്ക് നേരത്തെ 50 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.