Kerala Accident

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
തിരുവനന്തപുരം ചെറുന്നിയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് വർക്കല സ്വദേശി സാവിത്രിയമ്മ (68) മരിച്ചു. എതിർദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒറ്റപ്പാലത്ത് ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരിക്ക്
പാലക്കാട് ഒറ്റപ്പാലത്ത് ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരി മരിച്ചു. ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരി മരിച്ചു
ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കലൂർ ഐ ഡെലി കഫേ പൊട്ടിത്തെറി: ഉടമക്കെതിരെ കേസ്
കൊച്ചി കലൂരിലെ ഐ ഡെലി കഫേയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്കേറ്റു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കഫേ ഉടമയ്ക്കെതിരെ കേസെടുത്തു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നു.

വടകരയിൽ കാരവനിൽ മരിച്ച യുവാക്കൾ: കാർബൺ മോണോക്സൈഡ് വിഷബാധയെന്ന് സ്ഥിരീകരണം
വടകരയിൽ കാരവനിൽ കിടന്നുറങ്ങിയ രണ്ട് യുവാക്കളുടെ മരണകാരണം കാർബൺ മോണോക്സൈഡ് വിഷബാധയാണെന്ന് സ്ഥിരീകരിച്ചു. വാഹനത്തിലെ ജനറേറ്ററിൽ നിന്നുള്ള വിഷവാതകമാണ് ദുരന്തത്തിന് കാരണം. മെഡിക്കൽ കോളേജ് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.