Kazhakoottam

കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടി; വർധന ഇരട്ടിയിലേറെ, പ്രതിഷേധം
കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിലവിലെ നിരക്കിന്റെ ഇരട്ടിയിലധികമാണ് പുതിയ ഫീസ് ഘടന. ഫീസ് വർധന പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കഴക്കൂട്ടം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

കഴക്കൂട്ടത്ത് നിന്നും പിടിച്ചെടുത്തത് ഒരു കോടിയിലേറെ രൂപയുടെ നിരോധതിത പുകയില ഉൽപ്പന്നങ്ങൾ
കഴക്കൂട്ടത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ആസ്സാം സ്വദേശിയായ അജ്മൽ (27) എന്നയാളെ അറസ്റ്റ് ചെയ്തു. മേനംകുളം ആറ്റിൻകുഴിയിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടുകളിൽ നിന്നാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.

ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപന; കഴക്കൂട്ടത്ത് യുവാവ് അറസ്റ്റിൽ
കഴക്കൂട്ടം ടെക്നോപാർക്കിനു സമീപം എംഡിഎംഎയുമായി യുവാവ് പിടിയിലായി. മണക്കാട് സ്വദേശിയായ 27കാരനാണ് അറസ്റ്റിലായത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് നീക്കം ചെയ്തായിരുന്നു ഇയാളുടെ ലഹരിമരുന്ന് കച്ചവടം.

കഴക്കൂട്ടത്ത് ടൂറിസ്റ്റ് ബസിന് തീപിടിത്തം: യാത്രക്കാർ രക്ഷപ്പെട്ടു
കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 18 ഓളം യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

കാണാതായ പെൺകുട്ടിയെ കണ്ടെത്തി; നന്ദി അറിയിച്ച് രക്ഷിതാക്കൾ
കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിൽ രക്ഷിതാക്കൾ നന്ദി പ്രകടിപ്പിച്ചു. കുട്ടിയെ മർദിച്ചിട്ടില്ലെന്നും, ശകാരിച്ചതിനെ തുടർന്നാണ് വീട് വിട്ടിറങ്ങിയതെന്നും മാതാവ് വ്യക്തമാക്കി. നാളെ കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരിക്കായി കന്യാകുമാരിയിൽ തീവ്രമായ തിരച്ചിൽ
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരിയെ കണ്ടെത്താൻ കന്യാകുമാരിയിൽ വ്യാപക തിരച്ചിൽ നടക്കുന്നു. കുട്ടി കന്യാകുമാരിയിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേരള-തമിഴ്നാട് പൊലീസ് സംയുക്തമായി അന്വേഷണം നടത്തുന്നു.