Kazhakkoottam

കഴക്കൂട്ടത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമെന്ന് കുടുംബം
കഴക്കൂട്ടത്ത് പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആറ് കോടിയുടെ ബില്ലിൽ ഒപ്പിടാൻ മേലുദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴക്കൂട്ടം പള്ളിയിലെ മാതാവിന്റെ പ്രതിമ തകർത്ത കേസ്: പ്രതി പിടിയിൽ
കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയിലെ മാതാവിന്റെ പ്രതിമ തകർത്ത കേസിൽ പ്രതി പിടിയിലായി. തുമ്പ കിൻഫ്രയ്ക്ക് സമീപം താമസിക്കുന്ന മാർട്ടിൻ തങ്കച്ചൻ എന്നയാളാണ് തുമ്പ പോലീസിന്റെ പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

കഴക്കൂട്ടം: മാതാപിതാക്കള്ക്കൊപ്പം പോകാന് വിസമ്മതിച്ച് പതിമൂന്നുകാരി; ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്
കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി മാതാപിതാക്കള്ക്കൊപ്പം പോകാന് വിസമ്മതിച്ചു. ഒരാഴ്ചത്തെ കൗണ്സിലിംഗിന് ശേഷവും കുട്ടി നിലപാട് മാറ്റിയില്ല. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി.

കാണാതായ 13 വയസുകാരി ശംഖുമുഖത്ത് എത്തിയതായി ദൃക്സാക്ഷി മൊഴി
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി ശംഖുമുഖത്ത് എത്തിയതായി ദൃക്സാക്ഷി മൊഴി നൽകി. ശംഖുമുഖം സ്വദേശി മണികണ്ഠനാണ് പെൺകുട്ടിയെ കണ്ടതായി അറിയിച്ചത്. പൊലീസ് അന്വേഷണം തുടരുകയാണ്.