കഠിനംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ടിക്കറ്റ് കൗണ്ടറിനു സമീപമാണ് സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി ട്രെയിൻ മാർഗം രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.