Kashmir

കുടുംബം കസ്റ്റഡിയിൽ; കശ്മീരിൽ പഴക്കച്ചവടക്കാരൻ ജീവനൊടുക്കി
ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കുൽഗാം സ്വദേശിയായ ബിലാൽ അഹമ്മദ് വാനിയാണ് (55) മരിച്ചത്. സംഭവത്തിൽ ജമ്മു കശ്മീർ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചെങ്കോട്ട സ്ഫോടനം കശ്മീർ പ്രശ്നങ്ങളുടെ പ്രതിഫലനം; കേന്ദ്രത്തിനെതിരെ മെഹബൂബ മുഫ്തി
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്ഫോടനത്തിൽ വിവാദ പ്രസ്താവനയുമായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി രംഗത്ത്. സ്ഫോടനം കശ്മീരിലെ പ്രശ്നങ്ങളുടെ പ്രതിഫലനമാണെന്നും, വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിച്ചത് കേന്ദ്രസർക്കാരാണെന്നും മെഹബൂബ മുഫ്തി ആരോപിച്ചു. കശ്മീരി യുവാക്കളെ വഴിതെറ്റാൻ പ്രേരിപ്പിച്ചത് ഈ അന്തരീക്ഷമാണെന്നും അവർ കൂട്ടിച്ചേർത്തു.

പാക് അധീന കശ്മീരിൽ സംഘർഷം; വെടിവെപ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
പാക് അധീന കശ്മീരിൽ സർക്കാരിനെതിരായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുസഫറാബാദിൽ നടന്ന പ്രതിഷേധത്തിന് നേരെ പാക് സൈന്യവും ഐഎസ്ഐ പിന്തുണയുള്ള മുസ്ലീം കോൺഫറൻസ് പ്രവർത്തകരുമാണ് വെടിവെപ്പ് നടത്തിയത്. 70 വർഷത്തിലേറെയായി തങ്ങളുടെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് ഈ സമരമെന്ന് എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ വ്യക്തമാക്കി.

പഹൽഗാമിലെ ധീരൻ ആദിലിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐഎം പ്രതിനിധി സംഘം
പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആദിലിന്റെ കുടുംബത്തെ സിപിഐഎം പ്രതിനിധി സംഘം സന്ദർശിച്ചു. ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കശ്മീരിലെ ആദിലിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. മകനെ നഷ്ടപ്പെട്ട ദുഃഖത്തിലും ഭീകരതയ്ക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് ആദിലിന്റെ പിതാവ് പറഞ്ഞു.

ഭീകരാക്രമണത്തിന് ശേഷം പഹൽഗാമിൽ മന്ത്രിസഭായോഗം; ടൂറിസം രാഷ്ട്രീയത്തിന്റെ ഉപകരണമാകരുതെന്ന് മുഖ്യമന്ത്രി
ഭീകരാക്രമണത്തിന് അഞ്ച് ആഴ്ചകൾക്ക് ശേഷം ദക്ഷിണ കശ്മീരിലെ പഹൽഗാമിൽ മന്ത്രിസഭാ യോഗം ചേർന്നു. ടൂറിസത്തെ സംഘർഷരഹിതമായ പ്രവർത്തനമായി കണക്കാക്കണമെന്നും രാഷ്ട്രീയത്തിന്റെ ഉപകരണമായി കണക്കാക്കരുതെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ജമ്മുവിനോ ശ്രീനഗറിനോ പുറത്ത് ഈ സർക്കാർ ആദ്യമായാണ് മന്ത്രിസഭായോഗം ചേരുന്നത്.

പാക് സൈനിക പോസ്റ്റുകൾ തകർത്ത് ബിഎസ്എഫ്; ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങൾ പുറത്ത്
അതിർത്തി കടന്നുള്ള ആക്രമണത്തിന് തിരിച്ചടിയായി പാക് സൈനിക പോസ്റ്റുകൾ തകർത്ത ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടു. പുത്വാൾ, ചാപ്രാർ, ഛോട്ടാ ചാക്ക് എന്നിവിടങ്ങളിലെ പാക് പോസ്റ്റുകൾ തകർത്ത ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. രക്തസാക്ഷികളുടെ പേരുകൾ പോസ്റ്റുകൾക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂർ തട്ടിക്കൂട്ട് യുദ്ധമെന്ന് ഖാർഗെ; പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണം
ഓപ്പറേഷൻ സിന്ദൂറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. വിനോദസഞ്ചാരികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഖാർഗെ ഉന്നയിച്ചു.

ബൈസരൻ വാലിയിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി യുവാവ് പിടിയിൽ
ബൈസരൻ വാലിയിൽ സുരക്ഷാ പരിശോധനക്കിടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി യുവാവ് പിടിയിലായി. ഭീകരവാദിയെന്ന് സംശയിക്കുന്ന ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസിന് കൈമാറി. ജമ്മു കശ്മീരിൽ രണ്ട് ഭീകരരെയും പിടികൂടി.

പഹൽഗാം ആക്രമണം: മോദിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് കോൺഗ്രസ്
പഹൽഗാം ഭീകരാക്രമണത്തിന് മൂന്ന് ദിവസം മുൻപ് പ്രധാനമന്ത്രി മോദിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. മുന്നറിയിപ്പ് ലഭിച്ചിട്ടും ആക്രമണം തടയാൻ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ നടപടികൾ കടുപ്പിക്കുകയാണ് ഇന്ത്യ.

പഹൽഗാം ആക്രമണത്തിന് പിന്നാലെ കശ്മീരിൽ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. ബഡ്ഗാം ജില്ലയിലെ നാകാ ചെക്ക് പോസ്റ്റിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരിൽ നിന്ന് തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തു.

നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ വെടിവയ്പ്പ് തുടരുന്നു; 12 ദിവസമായി വെടിനിർത്തൽ ലംഘനം
പന്ത്രണ്ടാം ദിവസവും നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിവയ്പ്പ് തുടരുന്നു. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് വെടിവയ്പ്പ് നടന്നത്. ഉചിതമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

പഹൽഗാം ആക്രമണം: 90 പേർക്കെതിരെ പിഎസ്എ; 2800 പേർ കസ്റ്റഡിയിൽ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വ്യാപക റെയ്ഡും അറസ്റ്റും. 90 പേർക്കെതിരെ പിഎസ്എ ചുമത്തി. 2800 പേരെ കസ്റ്റഡിയിലെടുത്തു.