കസൗലിയിലെ ഹോട്ടലിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോളിക്കും ഗായകൻ റോക്കിക്കുമെതിരെ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ, ഇത് പുറത്തുവിട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഡിസംബർ 13-ന് സോളൻ ജില്ലയിലെ കസൗലി പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.