Karnataka High Court
ഓട്ടോ ഡ്രൈവർ കൊലക്കേസ്: കന്നഡ നടൻ ദർശന് ഇടക്കാല ജാമ്യം
കന്നഡ നടൻ ദർശന് ഓട്ടോ ഡ്രൈവർ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയയ്ക്കായി ആറാഴ്ചത്തേക്കാണ് ജാമ്യം. നടി പവിത്ര ഗൗഡയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കർണാടക ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു
കർണാടക ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ എസ് പുട്ടസ്വാമി 98-ാം വയസ്സിൽ അന്തരിച്ചു. സ്വകാര്യത മൗലികാവകാശമാക്കാൻ വേണ്ടി സുപ്രീം കോടതിയിൽ പോരാടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. 2012-ൽ ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തതിലൂടെ സ്വകാര്യതയുടെ പ്രാധാന്യം ഉയർത്തിക്കാട്ടാൻ പുട്ടസ്വാമിക്ക് സാധിച്ചു.
ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്താന് എന്ന് വിളിക്കരുത്: സുപ്രീംകോടതി
കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമര്ശത്തില് സുപ്രീംകോടതി നടപടികള് അവസാനിപ്പിച്ചു. ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്താന് എന്ന് വിളിക്കരുതെന്ന് കോടതി വ്യക്തമാക്കി. ജഡ്ജിമാര് വിവേചനപരമായ പരാമര്ശങ്ങള് ഒഴിവാക്കണമെന്നും നിര്ദ്ദേശിച്ചു.
മുഡ ഭൂമിയിടപാട് കേസ്: സിദ്ധരാമയ്യയുടെ ഹർജി ഹൈക്കോടതി തള്ളി
മൈസൂരു നഗരവികസന അതോറിറ്റി ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. സിദ്ധരാമയ്യയുടെ ഭാര്യക്ക് 'മുഡ' മൈസൂരുവിൽ 14 പാർപ്പിടസ്ഥലങ്ങൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.
ന്യൂനപക്ഷ വിരുദ്ധ പരാമർശം: കർണാടക ഹൈക്കോടതി ജഡ്ജി മാപ്പ് പറഞ്ഞു
കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞു. സുപ്രീംകോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് ക്ഷമാപണം. തൻ്റെ നിരീക്ഷണങ്ങൾ മനഃപൂർവ്വമല്ലായിരുന്നുവെന്ന് ജഡ്ജി വ്യക്തമാക്കി.
മുസ്‌ലിം മേഖലയെ പാക്കിസ്ഥാനെന്ന് വിളിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തില്‍ സുപ്രീംകോടതി ഇടപെട്ടു
ബെംഗളൂരുവിലെ മുസ്‌ലിം മേഖലയെ പാക്കിസ്ഥാനെന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദയുടെ പ്രസ്താവനയെക്കുറിച്ച് കര്‍ണാടക ഹൈക്കോടതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.