കര്ണാടകയിലെ ബെലഗാവിയില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയുമായുള്ള വിവാഹം എതിര്ത്തതിന് യുവാവ് കാമുകിയുടെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം പെണ്കുട്ടിയുമായി ഒളിച്ചോടാന് ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്കുട്ടിയെ ഒബ്സര്വേഷന് ഹോമിലേക്ക് അയച്ചു.