kannur

കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് ചെങ്കൽ തൊഴിലാളികൾ മരിച്ചു
കണ്ണൂർ ജില്ലയിലെ നിടിയേങ്ങ കാക്കണ്ണംപാറയിൽ ഇടിമിന്നലേറ്റ് രണ്ട് ചെങ്കൽ തൊഴിലാളികൾ മരിച്ചു. അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കണ്ണൂരിൽ ട്രെയിനിന് കല്ലേറ്; യാത്രക്കാരന് പരിക്ക്
കണ്ണൂരിൽ ട്രെയിനിന് കല്ലേറ്. കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടയിൽ യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസ്സിന് നേരെയാണ് കല്ലേറുണ്ടായത്. S7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരിക്കേറ്റു. ആർ പി എഫ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; കെ.വി. കോംപ്ലക്സിലെ പത്ത് കടകൾ കത്തി നശിച്ചു
കണ്ണൂർ തളിപ്പറമ്പിൽ ബസ്റ്റാൻഡിന് സമീപം കെ.വി. കോംപ്ലക്സിൽ തീപിടിത്തം. പത്തോളം കടകൾ കത്തി നശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കണ്ണൂർ പാട്യത്ത് സ്ഫോടനം; ആശങ്കയുണ്ടാക്കുക ലക്ഷ്യമെന്ന് പൊലീസ്, അന്വേഷണം ആരംഭിച്ചു
കണ്ണൂർ പാട്യം പത്തായക്കുന്നിൽ സ്ഫോടനം. മൗവ്വഞ്ചേരി പീടികയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഫോടനം നടത്തിയതാണെന്ന് പൊലീസ്.

കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് ബോംബെറിഞ്ഞ സംഭവം; സിപിഐഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയുമെന്ന് ഭീഷണി
കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ്. അക്രമം തുടർന്നാൽ സിപിഐഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയുമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലകണ്ടി ഭീഷണി മുഴക്കി. ഇന്ന് രാവിലെ ചെറുകുന്നിൽ ബിജെപി നേതാവിൻ്റെ വീടിന് നേരെ ബോംബേറ് നടന്നിരുന്നു.

കണ്ണൂർ പി.എസ്.സി പരീക്ഷാ കോപ്പിയടി: കൂടുതൽ പേരിലേക്ക് അന്വേഷണം
കണ്ണൂരിൽ പി.എസ്.സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂർ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിനാണ് അന്വേഷണ ചുമതല. പ്രതികളായ സഹദ്, സബീൽ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനന് കയ്യേറ്റം; 25 പേർക്കെതിരെ കേസ്
കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനന് നേരെ കയ്യേറ്റം. കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു. മാലിന്യ പ്രശ്നത്തിൽ പ്രതിഷേധിക്കുന്ന നാട്ടുകാർക്കിടയിലൂടെ പോകുമ്പോളാണ് സംഭവം. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കെ.പി. മോഹനൻ.

കണ്ണൂരില് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂര് ചെറുകുന്നില് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറല് സെക്രട്ടറി കെ. ബിജുവിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. പുലര്ച്ചെ 2.30ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നില് സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു.

കണ്ണൂർ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം: വാക്ക്-ഇൻ-ഇൻ്റർവ്യൂ സെപ്റ്റംബർ 30-ന്
കണ്ണൂർ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇതിനായുള്ള വാക്ക്-ഇൻ-ഇൻ്റർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 11ന് നടക്കും. ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത, കൂടാതെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും.

കണ്ണൂരിൽ പി.എസ്.സി പരീക്ഷക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥി പിടിയിൽ
കണ്ണൂരിൽ സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റൻ്റ് പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ ഉദ്യോഗാർത്ഥി പിടിയിൽ. പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദിനെയാണ് പി.എസ്.സി വിജിലൻസ് വിഭാഗം പിടികൂടിയത്. ഷർട്ടിന്റെ കോളറിൽ മൈക്രോ ക്യാമറ വെച്ച് ചോദ്യപേപ്പർ പകർത്തി ബ്ലൂടൂത്ത് ഇയർഫോൺ വഴി ഉത്തരം കേട്ട് എഴുതുകയായിരുന്നു.

കണ്ണൂർ മട്ടന്നൂരിൽ കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടി
കണ്ണൂർ മട്ടന്നൂരിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. കൂടാളി ചിത്രാരിയിൽ വെച്ച് ഉച്ചയ്ക്ക് 12 മണിയോടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. പിടികൂടിയ കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം.

കണ്ണൂർ സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്യുവിന് സമ്പൂർണ്ണ പരാജയം; ഏഴ് സീറ്റുകളിൽ എസ്എഫ്ഐക്ക് ജയം
കണ്ണൂർ സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്യുവിന് സമ്പൂർണ്ണ പരാജയം നേരിട്ടു. ഏഴ് സീറ്റുകളിൽ എസ്എഫ്ഐ വിജയിച്ചപ്പോൾ മൂന്ന് സീറ്റുകൾ എംഎസ്എഫിന് ലഭിച്ചു. പരാജയത്തെ തുടർന്ന് കണ്ണൂർ കെ.എസ്.യുവിൽ പോര് രൂക്ഷമായിരിക്കുകയാണ്.