kannur

കണ്ണൂർ കല്യാട്ടെ കൊലപാതകം: സുഹൃത്ത് ദർശിതയെ കൊലപ്പെടുത്തിയത് മൊബൈൽ ചാർജറിലെ ഡിറ്റണേറ്റർ ഉപയോഗിച്ച്
കണ്ണൂർ കല്യാട്ടെ ദർശിതയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്ത് സിദ്ധരാജു ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. മൊബൈൽ ചാർജറിൽ ഘടിപ്പിച്ച ഡിറ്റണേറ്റർ ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് സൂചന.

കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു; കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്ന്
കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവിനാണ് കുത്തേറ്റത്. വൈഷ്ണവിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ ഇന്ന് കോടതി വാദം കേൾക്കും
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും. കുറ്റപത്രത്തിൽ പ്രതിയെ രക്ഷിക്കാൻ സാധ്യതയുള്ള പഴുതുകളുണ്ടെന്നും, നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ശ്രമം നടന്നുവെന്നും ഹർജിയിൽ ആരോപണമുണ്ട്. ഈ കേസിൽ കോടതിയുടെ തീരുമാനം നിർണ്ണായകമാകും.

കണ്ണൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മാടായിപ്പാറയിൽ വെച്ചാണ് ചെറുതാഴം സ്വദേശി കെ.പി. അഫിദി പിടിയിലായത്. ഇയാൾക്കെതിരെ നിരവധി ലഹരി കേസുകൾ നിലവിലുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. പത്താം ബ്ലോക്കിലെ സി ഡിവിഷനിലുള്ള 12-ാം നമ്പർ സെല്ലിന്റെ ഭിത്തിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി പ്രവീണയാണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തായ പെരുവളത്തുപറമ്പ് സ്വദേശി ജിജേഷിനെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.

കണ്ണൂരിൽ ലഹരിമരുന്നുമായി ഷുഹൈബ് വധക്കേസ് പ്രതിയും കൂട്ടാളികളും പിടിയിൽ
കണ്ണൂർ ചാലോടിലെ ലോഡ്ജിൽ 27 ഗ്രാം എംഡിഎംഎയുമായി ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഷുഹൈബ് വധക്കേസ് പ്രതിയായ കെ.സഞ്ജയും ഉൾപ്പെടുന്നു. മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

കണ്ണൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് 2 ലക്ഷം രൂപ കവർന്നു
കണ്ണൂർ പയ്യന്നൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നു. ബൈക്കിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. പരുക്കേറ്റ കളക്ഷൻ ഏജന്റ് രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവീൻ ബാബു കേസിൽ കൂടുതൽ അന്വേഷണം വേണ്ട; കുടുംബത്തിൻ്റെ ഹർജി തള്ളണമെന്ന് പോലീസ്
കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിൻ്റെ കേസിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന് പോലീസ് റിപ്പോർട്ട്. അന്വേഷണത്തിൽ പിഴവുകളുണ്ടെന്ന കുടുംബത്തിൻ്റെ വാദം കോടതി അംഗീകരിച്ചില്ല. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ ശരിവയ്ക്കുന്ന തെളിവുകളും റിപ്പോർട്ടിലുണ്ട്.

നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണ്ടെന്ന് പ്രതിഭാഗം; കേസ് 23-ലേക്ക് മാറ്റി
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയെ പ്രതിഭാഗം എതിർക്കുന്നു. എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസ് കൂടുതൽ വാദത്തിനായി ഈ മാസം 23-ലേക്ക് മാറ്റി.

കണ്ണൂരിൽ ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തി; DYFIയുടെ പരാതി
കണ്ണൂരിൽ ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയ സംഭവം വിവാദമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുയിപ്രയിൽ ബിജെപി പ്രവർത്തകർ പാർട്ടി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തുകയായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളിൽ ദേശീയ പതാക ഉയർത്താൻ പാടില്ലെന്ന മാനദണ്ഡം ലംഘിച്ചെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ
എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂരിലെ വിചാരണ കോടതിയിൽ ഹർജി നൽകി. എസ്ഐടി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. ശരിയായ അന്വേഷണം നടത്തിയാൽ വ്യാജ ആരോപണങ്ങൾ തെളിയിക്കാനാകുമെന്നും മഞ്ജുഷ ഹർജിയിൽ വ്യക്തമാക്കി.