Kannur jail

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കൊടും കുറ്റവാളിയായ ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരി കിട്ടാത്തതിനെ തുടർന്ന് തടവുകാരൻ്റെ പരാക്രമം; തല സെല്ലിലിടിച്ച് ആത്മഹത്യക്ക് ശ്രമം
കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരി ലഭിക്കാത്തതിനെ തുടർന്ന് തടവുകാരൻ അക്രമാസക്തനായി. ജയിലിലെ പത്താം ബ്ലോക്കിൽ താമസിപ്പിച്ചിരുന്ന ജിതിനാണ് അക്രമം നടത്തിയത്. ഇയാൾ സ്വയം ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി കടത്തുന്നത് മുൻ തടവുകാരുടെ നേതൃത്വത്തിലുള്ള സംഘമെന്ന് റിപ്പോർട്ട്
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും കടത്തുന്നതിന് പിന്നിൽ മുൻ തടവുകാരുടെ നേതൃത്വത്തിലുള്ള വലിയ സംഘമാണെന്ന് റിപ്പോർട്ടുകൾ. തടവുകാരെ സന്ദർശിക്കാൻ എത്തുന്നവരെ ഉപയോഗിച്ചാണ് പ്രധാനമായും ഈ വസ്തുക്കൾ ജയിലിന്റെ അകത്തേക്ക് കടത്തുന്നത്. ഈ വിഷയത്തിൽ പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും, കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിൽ തടവിൽ കഴിയുന്ന തൃശൂർ സ്വദേശിയായ യു ടി ദിനേശിൽ നിന്നാണ് ഫോൺ പിടികൂടിയത്. ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സെല്ലിൽ ഒളിപ്പിച്ച സിം കാർഡ് അടങ്ങിയ ഫോൺ പിടികൂടിയത്.

കണ്ണൂർ സെൻട്രൽ ജയിലിൽ ഏറുതൊഴിൽ; മൊബൈലും കഞ്ചാവും എറിഞ്ഞു നൽകുന്ന സംഘം
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് മൊബൈൽ ഫോൺ, കഞ്ചാവ്, പുകയില ഉത്പന്നങ്ങൾ എന്നിവ എത്തിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശിയായ അക്ഷയ് പിടിയിലായതോടെയാണ് ഈ തൊഴിലിനെക്കുറിച്ച് പുറംലോകം അറിയുന്നത്. ജയിലിനുള്ളിൽ ബീഡി, കഞ്ചാവ് തുടങ്ങിയവയുടെ വില്പന തടവുകാർക്കിടയിൽ നടക്കുന്നുണ്ടെന്നും ഇതിനെതിരെ തടവുകാർ ജയിൽ അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും പറയപ്പെടുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ എറിഞ്ഞു നൽകിയാൽ കൂലി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് സാധനങ്ങൾ എറിഞ്ഞു നൽകുന്നതിന് കൂലി ലഭിക്കുമെന്ന വിവരങ്ങൾ പുറത്ത്. മൊബൈൽ ഫോൺ എറിഞ്ഞു നൽകുമ്പോൾ കൂലി ലഭിച്ചെന്ന് പിടിയിലായ അക്ഷയ് പൊലീസിനോട് വെളിപ്പെടുത്തി. ജയിലിനകത്ത് മൊബൈൽ ഫോണുകൾ കണ്ടെത്തുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ.

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും
കൊടും കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ആറു മാസത്തിനകം സമർപ്പിക്കും. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. ജയിൽ സുരക്ഷാ വീഴ്ചകളും ജീവനക്കാരുടെ കുറവും പരിശോധിക്കുമെന്നും സമിതി അറിയിച്ചു.

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: അസിസ്റ്റന്റ് സൂപ്രണ്ടിന് സസ്പെൻഷൻ
കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാദ്ധ്യായയാണ് നടപടിയെടുത്തത്. ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിക്ക് സമർപ്പിക്കും.

ഗോവിന്ദച്ചാമിക്ക് എതിരെ ഗുരുതര വകുപ്പ് ചുമത്തി പോലീസ്; ജയിൽ ചാട്ടം ആസൂത്രിതമെന്ന് കണ്ടെത്തൽ
കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ ജയിലിന്റെ സുരക്ഷാ സംവിധാനങ്ങൾ തകർത്ത കേസിൽ ഗോവിന്ദച്ചാമിക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിക്ക് സമർപ്പിക്കും. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെ സസ്പെൻഡ് ചെയ്തു.

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: ജയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പത്താം ബ്ലോക്കിലെ സെല്ലിന്റെ കമ്പികൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കണ്ണൂർ ജയിലിൽ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് കമ്പി മുറിച്ച്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ജയില് ഉദ്യോഗസ്ഥര്ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ.

കണ്ണൂർ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്; സുരക്ഷാ വീഴ്ചകൾക്ക് തെളിവ്
കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്തുവന്നു. ജയിൽ ചാടാനായി ഗോവിന്ദച്ചാമി സെല്ലിന്റെ രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റിയിരുന്നു. നാല് സഹതടവുകാർക്ക് ജയിൽചാട്ടത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.