Kanhangad

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ രാജിവെച്ചു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ രാജി വെച്ചു. പെരിയ ഇരട്ടക്കൊലക്കേസിലെ 14-ാം പ്രതിയായ ഇദ്ദേഹത്തെ കോടതി അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഈ മാസം 26-നാണ് കേസ് സംബന്ധിച്ച അന്തിമ വാദം കേൾക്കുന്നത്.

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 10 വർഷം തടവ്
കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 10 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് വിധി പ്രസ്താവിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.

കാഞ്ഞങ്ങാട് മന്സൂര് ആശുപത്രി മാനേജ്മെന്റിനെതിരെ പ്രതിഷേധം; സംഘര്ഷം
കാഞ്ഞങ്ങാട് മന്സൂര് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്ന്ന് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങള് ഉയര്ന്നു. വിദ്യാര്ത്ഥി-യുവജന സംഘടനകളുടെ പ്രതിഷേധം സംഘര്ഷത്തില് കലാശിച്ചു. പോലീസ് കേസെടുക്കാന് തീരുമാനിച്ചതായി അറിയിപ്പ്.

കാഞ്ഞങ്ങാട് സ്കൂൾ വിദ്യാർത്ഥികൾക്ക് ആശുപത്രി ജനറേറ്റർ പുക മൂലം ആരോഗ്യ പ്രശ്നങ്ങൾ
കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ളവർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. പതിനഞ്ചിലധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്കൂൾ അധികൃതരുടെ അഭിപ്രായത്തിൽ, സ്കൂളിനടുത്തുള്ള അമ്മയും കുഞ്ഞും ...