Kalpetta

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിലെ ഭൂമി സർക്കാർ ഏറ്റെടുത്തു
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്തു. 26 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവച്ചാണ് ഭൂമി ഏറ്റെടുത്തത്. മറ്റന്നാൾ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിടും.

കൽപ്പറ്റയിൽ സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ കാർ റേസ്; ആറ് പേർ പിടിയിൽ
കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ അപകടകരമായി കാറോടിച്ച സംഭവത്തിൽ ആറ് പേർ പിടിയിലായി. സെൻറ് ഓഫ് ചടങ്ങിന് ശേഷം സ്കൂൾ ഗ്രൗണ്ടിൽ കാറുകൾ ഓടിച്ച വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വാടകയ്ക്കെടുത്ത ആഡംബര കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

ജെൻസന് വിട നൽകി ജന്മനാട്; വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ദാരുണാന്ത്യം
കൽപറ്റയിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൺ മരണത്തിന് കീഴടങ്ങി. വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ദാരുണാന്ത്യം. ആണ്ടൂര് നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടന്നു.

വയനാട് അപകടം: ജൻസണ് മരണത്തിന് കീഴടങ്ങി; ശ്രുതിയുടെ നില മെച്ചപ്പെട്ടു
വയനാട് കല്പ്പറ്റയിലെ വെള്ളാരംകുന്നില് ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ ജൻസണ് മരണത്തിന് കീഴടങ്ങി. ശ്രുതി അപകട നില തരണം ചെയ്തു. ജൻസന്റെ മരണവിവരം ശ്രുതിയെ എങ്ങനെ അറിയിക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ.