കളൂരിലെ നൃത്തപരിപാടി വേദിയിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ച സ്ഥലത്ത് ഗുരുതരമായ നിർമാണ അപാകതകൾ കണ്ടെത്തി. വേദിയിൽ നടക്കാനുള്ള സ്ഥലം 50 സെന്റീമീറ്ററായി ചുരുങ്ങിയതും, അടിത്തറ ശരിയായി നിർമിക്കാതിരുന്നതും അപകടകാരണമായി. കേസിൽ അഞ്ച് പേരെ പ്രതി ചേർത്തു.