Kaloor Stadium
ഉമ തോമസിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ്; വിദഗ്ധ ഡോക്ടർമാർ എറണാകുളത്തേക്ക്
Anjana
കലൂർ സ്റ്റേഡിയത്തിൽ അപകടത്തിൽപ്പെട്ട ഉമ തോമസിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ എറണാകുളത്തേക്ക് പുറപ്പെട്ടു. ഉമ തോമസിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കലൂർ സ്റ്റേഡിയത്തിൽ അപകടം: തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്ക്
Anjana
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്കേറ്റു. മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി.