കളമശ്ശേരി ബോംബ് സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്ട്ട് ബോംബ് നിര്മ്മാണ രീതി വിദേശ നമ്പറിലേക്ക് അയച്ചതായി കണ്ടെത്തല്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില് പൊലീസ് വിദേശ ബന്ധങ്ങളില് അന്വേഷണം നടത്തുന്നു. ഇന്റര്പോളിന്റെ സഹായത്തോടെ അന്വേഷണം നടത്തി കോടതിയില് റിപ്പോര്ട്ട് സമര്പ്പിക്കും.