കളർകോട് വാഹനാപകടത്തിൽ മരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജിന് നാട് കണ്ണീരോടെ വിട നൽകി. എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടന്ന പ്രാർത്ഥനകൾക്കു ശേഷം സംസ്കാരം നടത്തി. മന്ത്രി സജി ചെറിയാനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്തിമോപചാരം അർപ്പിച്ചു.