Kalady

മോദിക്കെതിരായ ഫ്ലക്സ് ബോർഡ്: കേന്ദ്ര ഇന്റലിജൻസ് അന്വേഷണം
കാലടി സംസ്കൃത സർവകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്ഥാപിച്ച വിവാദ ഫ്ലക്സ് ബോർഡ് സംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. ഫ്ലക്സ് ബോർഡ് സ്ഥാപിച്ചവർക്കെതിരെ പോലീസും അന്വേഷണം ഊർജിതമാക്കി. ഗുജറാത്ത് കലാപവും ബാബറി മസ്ജിദ് തകർക്കലും പ്രതീകാത്മകമായി ചിത്രീകരിച്ചാണ് ഫ്ലക്സ് ബോർഡ് തയ്യാറാക്കിയിരിക്കുന്നത്.

കാലടി സര്വ്വകലാശാലയില് മോദി ചിത്രം വിവാദത്തില്; പൊലീസ് കേസ്
കാലടി സംസ്കൃത സർവകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഒരു ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെച്ചൊല്ലി വിവാദം. ഗുജറാത്ത് കലാപവും ബാബറി മസ്ജിദ് വിഷയവും പ്രതീകാത്മകമായി ചിത്രീകരിച്ച ഫ്ലക്സ് ബോർഡിനെ തുടർന്ന് സംഘർഷവും ഉടലെടുത്തു. പോലീസ് കേസെടുത്തു.

കാലടിയിൽ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 20 ലക്ഷം കവർന്നു
കാലടിയിൽ ബൈക്ക് യാത്രക്കാരനായ തങ്കച്ചനെ രണ്ടംഗ സംഘം ആക്രമിച്ച് 20 ലക്ഷം രൂപ കവർന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

മുതിർന്ന പത്രപ്രവർത്തകൻ തോമസ് അന്തരിച്ചു
മുതിർന്ന പത്രപ്രവർത്തകനും കാലടി കൈപ്പട്ടൂർ സ്വദേശിയുമായ തോമസ് (76) അന്തരിച്ചു. ദീപിക തോമസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം, പത്രത്തിന്റെ പേരോടൊപ്പം തിരിച്ചറിയപ്പെടുന്ന വിരളമായ വ്യക്തികളിൽ ഒരാളായിരുന്നു. ...

കാലടിയിൽ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
കാലടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകയോട് അനുചിതമായി പെരുമാറിയതിനെ തുടർന്ന് സസ്പെൻഷനിലായി. മലയാറ്റൂർ കുരിശുമുടി സെക്ഷൻ ഓഫീസർ വി വി വിനോദിനെയാണ് സർവീസിൽ നിന്നും താൽക്കാലികമായി പുറത്താക്കിയത്. ...