കർണാടകയിലെ കലബുർഗിയിൽ വൈദ്യുതി പ്രശ്നത്തിൽ പ്രതിഷേധിച്ച് കർഷകർ ജീവനുള്ള മുതലയുമായി വൈദ്യുതി ഓഫീസിലെത്തി. അഫ്സൽപൂർ താലൂക്കിൽ നടന്ന പ്രതിഷേധത്തിൽ കാളവണ്ടിയിൽ കെട്ടിവച്ചാണ് മുതലയെ കൊണ്ടുവന്നത്. രാത്രിയിൽ വൈദ്യുതി തടസ്സപ്പെടുന്നതിനാൽ ഇഴജന്തുക്കളുടെ ഭീഷണി നേരിടുന്നുവെന്ന് കർഷകർ പറഞ്ഞു.