Kaithapram

കൈതപ്രം കൊലപാതകം: നിർണായക തെളിവായ തോക്ക് കണ്ടെത്തി
കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ നിർണായക തെളിവായ തോക്ക് കണ്ടെടുത്തു. രാധാകൃഷ്ണന്റെ ഭാര്യയും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തുള്ള വിറകുപുരയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

കണ്ണൂർ കൈതപ്രം വെടിവെപ്പ് കൊലപാതകം: വ്യക്തിവിരോധമാണ് കാരണമെന്ന് പോലീസ്
കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ചുകൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തിവിരോധവും പകയുമാണെന്ന് പോലീസ് കണ്ടെത്തി. പ്രതി സന്തോഷ് രാധാകൃഷ്ണന്റെ ഭാര്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഈ ബന്ധത്തെ രാധാകൃഷ്ണൻ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.

കണ്ണൂർ കൈതപ്രത്ത് വെടിവെപ്പ് കൊലപാതകം: വ്യക്തിവിരോധമാണ് കാരണമെന്ന് എഫ്ഐആർ
കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ വ്യക്തിവിരോധമാണ് കാരണമെന്ന് എഫ്ഐആർ. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിന് സൗഹൃദം തുടരാൻ കഴിയാത്തതിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ്. കൊലയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു.