Kafir controversy
വടകര കാഫിർ വിവാദം: റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണം
വടകര കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ അധ്യാപകൻ റിബേഷ് രാമകൃഷ്ണനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. യൂത്ത് കോൺഗ്രസിന്റെ പരാതിയിലാണ് നടപടി. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ പോലീസും നീക്കം തുടങ്ങി.
കാഫിർ സ്ക്രീൻ ഷോട്ട് വിവാദം: റിബേഷ് രാമകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്ഐ
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ റിബേഷ് രാമകൃഷ്ണന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. റിബേഷിനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ ലീഗും കോൺഗ്രസും പ്രതിസ്ഥാനത്ത് വരുമെന്നും ഡിവൈഎഫ്ഐ പ്രസ്താവിച്ചു. കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു.
കാഫിർ പ്രയോഗം: സത്യാവസ്ഥ വ്യക്തമായെന്ന് ഷാഫി പറമ്പിൽ, സിപിഐഎമ്മിനെതിരെ വിമർശനം
കാഫിർ പ്രയോഗത്തിലെ സത്യാവസ്ഥ ഇപ്പോൾ വ്യക്തമായെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുന്ന രീതിയാണ് സിപിഐഎം നടത്തി പോരുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പോലീസ് സ്ലോ മോഷനിൽ ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് സിപിഐഎം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തതെന്നും ഷാഫി ചോദിച്ചു.