Kadakkal

കടയ്ക്കലിൽ പണമിടപാട് തർക്കം; മധ്യവയസ്കക്ക് മർദ്ദനം, പാലോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
കൊല്ലം കടയ്ക്കലിൽ പണമിടപാട് തർക്കത്തെ തുടർന്ന് മധ്യവയസ്കക്ക് മർദ്ദനമേറ്റു. 55 വയസ്സുള്ള ജലീലാ ബീവിക്കാണ് മർദ്ദനമേറ്റത്. കല്ലറ- കുളമാൻകുഴി സ്വദേശി ഷാജി എന്നറിയപ്പെടുന്ന ഷാജഹാനാണ് അക്രമം നടത്തിയത്. സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്തു.

കൊല്ലം കടയ്ക്കലിൽ സി.പി.ഐ.എം – കോൺഗ്രസ് സംഘർഷം; സി.പി.ഐ.എം പ്രവർത്തകന് കുത്തേറ്റു
കൊല്ലം കടയ്ക്കലിൽ സി.പി.ഐ.എം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സി.പി.ഐ.എം പ്രവർത്തകന് കുത്തേൽക്കുകയും നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

കടക്കൽ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചതിനെതിരെ പരാതി
കടയ്ക്കൽ ക്ഷേത്രത്തിനു സമീപമുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം ആലപിച്ചതിനെതിരെ പരാതി. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി പോലീസിലും ദേവസ്വം ബോർഡിലും പരാതി നൽകി. നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ട്രൂപ്പാണ് ഗണഗീതം അവതരിപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 61 വർഷം തടവ്
കടയ്ക്കൽ സ്വദേശിയായ യുവാവിനെയാണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. 2022 ജൂൺ 23നാണ് കേസിനാസ്പദമായ സംഭവം.

കടയ്ക്കലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കടയ്ക്കൽ പാട്ടിവളവ് സ്വദേശിനിയായ പത്തൊൻപതുകാരി ശ്രുതിയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുൻപാണ് ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. മരണകാരണം വ്യക്തമല്ല, പോലീസ് അന്വേഷണം ആരംഭിച്ചു.