കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമൻ രംഗത്തെത്തി. ബാങ്ക് ഭരണസമിതിയുടെയും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും അപക്വമായ പെരുമാറ്റമാണ് സാബു തോമസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.