Justice Yashwant Varma

Delhi Police

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ പോലീസ് പരിശോധന; മുറി സീൽ ചെയ്തു

നിവ ലേഖകൻ

ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ പോലീസ് പരിശോധന നടത്തി. പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ നിർദേശപ്രകാരമാണ് പരിശോധന.

Supreme Court

ജഡ്ജിയുടെ വീട്ടിലെ കള്ളപ്പണം: സുപ്രീംകോടതി റിപ്പോർട്ട് പുറത്ത്

നിവ ലേഖകൻ

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. റിപ്പോർട്ടിൽ സംഭവസ്ഥലത്തുനിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ജഡ്ജിയുടെ വാദം.

Justice Yashwant Varma

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ ആഭ്യന്തര അന്വേഷണം

നിവ ലേഖകൻ

ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അനധികൃത പണം കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചത്. അന്വേഷണം പൂർത്തിയാകുന്നത് വരെ ജസ്റ്റിസ് വർമ്മയെ ജോലിയിൽ നിന്ന് മാറ്റിനിർത്താൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിർദ്ദേശം നൽകി.

Justice Varma Cash Case

യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം കണ്ടെത്തിയെന്ന കേസിൽ ട്വിസ്റ്റ്: ഫയർഫോഴ്സ് പണം കണ്ടെത്തിയില്ല

നിവ ലേഖകൻ

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ പണം കണ്ടെത്തിയെന്ന വാർത്തയിൽ ഫയർഫോഴ്സ് വിശദീകരണവുമായി രംഗത്ത്. തങ്ങളുടെ സംഘം പണം കണ്ടെത്തിയിട്ടില്ലെന്നും തീ നിയന്ത്രണം വിധേയമാക്കുക മാത്രമാണ് ചെയ്തതെന്നും ഫയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അതുൽ ഗാർഗ് വ്യക്തമാക്കി. ഫയർഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ പോലീസ് സംഘം അവിടെയെത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.