Job Fraud

യുഎഇയിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയാൽ കടുത്ത ശിക്ഷ; 10 വർഷം വരെ തടവും 10 ലക്ഷം ദിർഹം പിഴയും
യുഎഇയിൽ ജോലിക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നൽകുന്നവർക്കെതിരെ കർശന നടപടികളുമായി അധികൃതർ. വ്യാജരേഖകൾ നൽകുന്ന വ്യക്തികൾക്ക് 10 വർഷം വരെ തടവും 10 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം. വ്യാജ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്ന വ്യക്തികൾക്കും കനത്ത ശിക്ഷയുണ്ടാകും.

വിദേശ ജോലി വാഗ്ദാനം: ലക്ഷങ്ങൾ തട്ടിയ യുവാവ് പഞ്ചാബിൽ നിന്ന് പിടിയിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പഞ്ചാബിൽ നിന്ന് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ജിനു ജോൺസൺ എന്നയാളാണ് പിടിയിലായത്. മാൾട്ട, ന്യൂസിലൻഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ കെയർടേക്കർ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

വിദേശ ജോലി വാഗ്ദാനം: തട്ടിപ്പ് നടത്തിയ അമ്മയും മകനും പിടിയിൽ
തിരുവനന്തപുരം സ്വദേശികളായ ഡോൾസി ജോസഫൈൻ സാജുവും മകൻ രോഹിത്ത് സാജുവും വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായി. വടകര മണിയൂർ സ്വദേശിയിൽ നിന്ന് 5.25 ലക്ഷം രൂപ തട്ടിയെടുത്തു. നിരവധി സമാന കേസുകൾ ഇവർക്കെതിരെയുണ്ട്.

ടെക്നോപാര്ക്കില് ജോലി വാഗ്ദാനം നല്കി തട്ടിപ്പ്: രണ്ട് യുവതികൾ അറസ്റ്റിൽ
തിരുവനന്തപുരം ടെക്നോപാര്ക്കില് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള് തട്ടിയെടുത്ത രണ്ട് യുവതികൾ ഓച്ചിറയിൽ പിടിയിലായി. വിഷ്ണുപ്രിയയും മിദ്യദത്തുമാണ് അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് കൈമാറിയാണ് തട്ടിപ്പ് നടത്തിയത്.

കംബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ നാളെ നാട്ടിലെത്തും
കംബോഡിയയിൽ ഓൺലൈൻ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ ഏഴ് മലയാളി യുവാക്കളെ നാളെ നാട്ടിലെത്തിക്കും. മൂന്ന് പേരടങ്ങിയ മലയാളി സംഘമാണ് ഇവരെ വഞ്ചിച്ചത്. ടാക്സി ഡ്രൈവറുടെ സഹായത്തോടെയാണ് ഇവർ രക്ഷപ്പെട്ടത്.

വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അമ്മയും മകനും അറസ്റ്റിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കമ്പനി ഉടമകളായ അമ്മയും മകനും അറസ്റ്റിലായി. ശാസ്തമംഗലത്തെ ബ്രൂക്ക്പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്സ് നടത്തുന്ന ഡോൾസി ജോസഫൈൻ സജുവിനെയും മകൻ രോഹിത് സജുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 43 പേരാണ് വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിരിക്കുന്നത്.