Jharkhand

ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും; വനവാസികളെ ഒഴിവാക്കും: അമിത് ഷാ
ഝാർഖണ്ഡിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി അമിത് ഷാ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും വനവാസികളെ ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയുമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി ഐഐടിയിൽ വിദ്യാർത്ഥി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
ദില്ലി ഐഐടിയിൽ ജാർഖണ്ഡ് സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എം.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥിയായ കുമാർ യാഷയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഝാർഖണ്ഡ് തെരഞ്ഞെടുപ്പ്: സിപിഐയും സിപിഐഎമ്മും ഒറ്റയ്ക്ക് മത്സരിക്കും
ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐയും സിപിഐഎമ്മും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. സിപിഐ 15 സീറ്റുകളിലും സിപിഐഎം 9 സീറ്റിലും മത്സരിക്കും. രണ്ട് ഘട്ടങ്ങളിലായി നവംബർ 13, 20 തീയതികളിൽ വോട്ടെടുപ്പ് നടക്കും.

ഝാര്ഖണ്ഡ് ബിജെപിയില് പൊട്ടിത്തെറി: രണ്ട് മുന് എംഎല്എമാര് ജെഎംഎമ്മില് ചേര്ന്നു
ഝാര്ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില് വന് പ്രതിസന്ധി. രണ്ട് മുന് എംഎല്എമാരായ ലോയിസ് മറാണ്ഡിയും കുനാല് സാരംഗിയും പാര്ട്ടി വിട്ട് ജെഎംഎമ്മില് ചേര്ന്നു. പാര്ട്ടിയിലെ ആഭ്യന്തര അച്ചടക്കമില്ലായ്മയാണ് രാജിക്ക് കാരണമെന്ന് ഇരുവരും വ്യക്തമാക്കി.

ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആം ആദ്മി പാർട്ടി; ഇന്ത്യ സഖ്യത്തിന് വേണ്ടി പ്രചാരണം നടത്തും
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ, സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന് വേണ്ടി പ്രചാരണം നടത്തുമെന്ന് അറിയിച്ചു. ബിജെപിയും കോൺഗ്രസും ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കും.

മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ്: കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥി ചർച്ചകൾ വേഗത്തിലാക്കുന്നു
കോൺഗ്രസും ബിജെപിയും മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സ്ഥാനാർത്ഥി ചർച്ചകൾ വേഗത്തിലാക്കുന്നു. കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഞായറാഴ്ച വീണ്ടും ചേരും. ബിജെപി സമിതി യോഗം ദില്ലിയിൽ നടക്കുന്നുണ്ട്.

മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ നവംബർ 20-ന് ഒറ്റഘട്ടമായും, ഝാർഖണ്ഡിൽ നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായും തെരഞ്ഞെടുപ്പ് നടക്കും. രണ്ട് സംസ്ഥാനങ്ങളിലും നവംബർ 23-ന് വോട്ടെണ്ണൽ നടക്കും.

കേന്ദ്രമന്ത്രിയുടെ ചെരുപ്പഴിച്ച ഉദ്യോഗസ്ഥൻ: ജാർഖണ്ഡിൽ വിവാദം
ജാർഖണ്ഡിലെ ധൻബാദിൽ കേന്ദ്രമന്ത്രി സതീഷ് ചന്ദ്ര ദൂബെയുടെ ചെരുപ്പ് അഴിച്ച ഭാരത് കോകിങ് കോൾ ലിമിറ്റഡ് ജനറൽ മാനേജർ അരിന്ദം മുസ്തഫിയുടെ വീഡിയോ വൈറലായി. സംഭവം വലിയ വിവാദമായി മാറി, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. അഴിമതി മറയ്ക്കാനുള്ള ശ്രമമാണിതെന്ന് ആരോപണം ഉയർന്നു.

ജെഎംഎമ്മിനോടുള്ള അതൃപ്തി പരസ്യമാക്കി ചംപയ് സോറൻ; മൂന്ന് ഓപ്ഷനുകൾ പരിഗണിക്കുന്നു
ജെഎംഎമ്മിൽ നിന്ന് അപമാനവും അവഹേളനവും നേരിട്ടതായി ചംപയ് സോറൻ വെളിപ്പെടുത്തി. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുക, സ്വന്തം സംഘടന രൂപീകരിക്കുക, കൂട്ടാളിയെ കണ്ടെത്തുക എന്നീ മൂന്ന് ഓപ്ഷനുകൾ പരിഗണിക്കുന്നതായി അദ്ദേഹം അറിയിച്ചു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ ഓപ്ഷനുകൾ തുറന്നിരിക്കുമെന്നും സോറൻ വ്യക്തമാക്കി.

ജാർഖണ്ഡിൽ ട്രെയിൻ അപകടം: രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
ജാർഖണ്ഡിലെ ചക്രധർപുറിൽ ബാറ ബംബു ഗ്രാമത്തിൽ ഇന്ന് പുലർച്ചെ 3. 45 ഓടെ ഹൗറ-മുംബൈ മെയിൽ ട്രെയിൻ അപകടത്തിൽപ്പെട്ടു. കൊൽക്കത്തയിലെ ഹൗറയിൽ നിന്ന് മുംബൈയിലേക്ക് പോയ ഹൗറ ...

ഹേമന്ത് സോറന് മൂന്നാം തവണയും ഝാര്ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഹേമന്ത് സോറന് വീണ്ടും ഝാര്ഖണ്ഡ് മുഖ്യമന്ത്രിയായി. റാഞ്ചി രാജ് ഭവനില് നടന്ന ചടങ്ങില് ഗവര്ണര് സി പി രാധാകൃഷ്ണനില് നിന്നും സത്യവാചകം ഏറ്റുചൊല്ലി അദ്ദേഹം അധികാരമേറ്റു. മൂന്നാം ...

ഹേമന്ത് സോറന് ജാമ്യം: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ ആശ്വാസം
അനധികൃത ഭൂമി ഇടപാട് കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ഝാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 31 കോടിയിലധികം വിലമതിക്കുന്ന 8. 86 ഏക്കർ ഭൂമി ...