Jani Master

പോക്സോ കേസ് പ്രതിക്ക് സിനിമയിൽ അവസരം നൽകി; വിഘ്നേശ് ശിവനും നയൻതാരക്കുമെതിരെ വിമർശനം
പോക്സോ കേസ് പ്രതിയായ ജാനി മാസ്റ്ററെ സിനിമയിൽ സഹകരിപ്പിക്കുന്നതിനെതിരെ സംവിധായകൻ വിഘ്നേശ് ശിവനും നടി നയൻതാരക്കുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ നൃത്തസംവിധായകനായി ജാനി മാസ്റ്റർ പ്രവർത്തിക്കുന്നതാണ് വിമർശനത്തിന് കാരണം. ഈ വിഷയത്തിൽ ഇതുവരെ നയൻതാരയോ വിഘ്നേഷോ പ്രതികരിച്ചിട്ടില്ല.

സഹപ്രവര്ത്തകയെ പീഡിപ്പിച്ച കേസില് അറസ്റ്റിലായ ജാനി മാസ്റ്ററുടെ ദേശീയ അവാര്ഡ് റദ്ദാക്കി
സഹപ്രവര്‍ത്തകയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് അറസ്റ്റിലായ തെലുങ്ക് നൃത്തസംവിധായകന് ജാനി മാസ്റ്ററുടെ ദേശീയ അവാര്ഡ് കേന്ദ്ര സര്ക്കാര് റദ്ദാക്കി. ഇയാൾക്കെതിരെ ഉയര്ന്ന ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്താണ് നടപടി. ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിനുള്ള ക്ഷണവും പിന്വലിച്ചു.

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. 21 വയസ്സുള്ള യുവതിയുടെ പരാതിയിലാണ് നടപടി. പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രമുഖ കൊറിയോഗ്രാഫർ ജാനി മാസ്റ്റർക്കെതിരെ ലൈംഗിക പീഡന പരാതി; 21കാരി രംഗത്ത്
ഹൈദരാബാദിൽ പ്രമുഖ കൊറിയോഗ്രാഫർ ജാനി മാസ്റ്റർക്കെതിരെ 21 വയസ്സുള്ള യുവതി ലൈംഗിക പീഡന പരാതി നൽകി. നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള യുവതി, ഷൂട്ടിങ്ങിനിടെ വിവിധ നഗരങ്ങളിൽ വച്ച് പീഡനത്തിന് ഇരയായതായി ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.