Jammu Kashmir

ജമ്മു കശ്മീർ ഉറിയിൽ പാക് ഷെല്ലാക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. റസേർവാനിയിൽ താമസിക്കുന്ന നർഗീസ് ബീഗമാണ് മരിച്ചത്.

പാക് ആക്രമണങ്ങളെ തകർത്ത് ഇന്ത്യ; ജമ്മു കശ്മീർ സുരക്ഷിതമെന്ന് സൈന്യം
ജമ്മു കശ്മീരിൽ പാക് ആക്രമണങ്ങളെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചു. പുലർച്ചെ നാലുമണിക്ക് ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണശ്രമം ഉണ്ടായി. ഇന്ത്യൻ സേനയുടെ തിരിച്ചടി ശക്തമായതോടെ പാക് സൈന്യം പ്രകോപനത്തിൽ നിന്ന് പിൻമാറി.

ജമ്മുവിൽ വീണ്ടും പാക് പ്രകോപനം; ഷെൽ ആക്രമണം, ഡ്രോൺ ആക്രമണവും തടഞ്ഞു
ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും പ്രകോപനം സൃഷ്ടിച്ചു. സാംബയിൽ പാകിസ്താൻ ഷെൽ ആക്രമണം നടത്തി. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് വെടിവയ്പ് നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്, എന്നാൽ ഇന്ത്യൻ സേന ഡ്രോൺ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു.

ജമ്മു കാശ്മീരിൽ പാക് ഷെല്ലാക്രമണം; 10 ഗ്രാമീണർ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 10 ഗ്രാമീണർ കൊല്ലപ്പെട്ടു. 30 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പാക് അധീന കാശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്താൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്.

റംബാനിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 സൈനികർ മരിച്ചു
ജമ്മു കാശ്മീരിലെ റംബാനിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് അപകടത്തിൽപ്പെട്ട് മരണപ്പെട്ട സൈനികർ. ദേശീയ പാത 44-ൽ സഞ്ചരിക്കുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണ രേഖയിൽ വീണ്ടും വെടിവെപ്പ്; പാകിസ്താനു തിരിച്ചടി നൽകി ഇന്ത്യ
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് വെടിവെപ്പ്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോദി സൗദി സന്ദർശനം വെട്ടിച്ചുരുക്കി
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിലേക്ക് മടങ്ങി. സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മടക്കം. ഡൽഹിയിലെത്തിയ പ്രധാനമന്ത്രി ഉന്നതതല യോഗം ചേർന്നു.

ജമ്മു കശ്മീരിൽ ഭീകരാക്രമണം: ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
പഹൽഗാമിൽ ഭീകരാക്രമണം. രാജസ്ഥാനിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കു നേരെയായിരുന്നു ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജമ്മു കാശ്മീരിൽ തീർത്ഥാടക ബസ് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
ജമ്മു കാശ്മീരിൽ തീർത്ഥാടകരെ വഹിച്ചുകൊണ്ടിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.

രജൗരിയിലെ ദുരൂഹ മരണങ്ങൾ: മുഖ്യമന്ത്രി ബാദൽ ഗ്രാമം സന്ദർശിച്ചു
രജൗരിയിലെ ബാദൽ ഗ്രാമത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചവരുടെ ബന്ധുക്കളെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സന്ദർശിച്ചു. മരണകാരണം അസുഖമോ വൈറസ് ബാധയോ അല്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൊലീസ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

സന്തോഷ് ട്രോഫി: കേരളം സെമിഫൈനലിൽ; ജമ്മു കശ്മീരിനെ തോൽപ്പിച്ച്
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമിഫൈനലിൽ പ്രവേശിച്ചു. ജമ്മു കശ്മീരിനെതിരെ 1-0ന് വിജയിച്ചു. നസീബ് റഹ്മാൻ നേടിയ ഗോളാണ് കേരളത്തിന്റെ വിജയം ഉറപ്പിച്ചത്.

സന്തോഷ് ട്രോഫി: കേരളം ജമ്മു കശ്മീരിനെതിരെ; ക്വാർട്ടർ ഫൈനൽ പോരാട്ടം ഇന്ന്
സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെ നേരിടും. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 2.30ന് മത്സരം ആരംഭിക്കും. വിജയികൾ സെമിഫൈനലിൽ മണിപ്പൂരിനെ നേരിടും.