Jaish-e-Mohammed

ഡൽഹി സ്ഫോടനക്കേസ്: പ്രതികൾ തുർക്കിയിൽ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തൽ
ഡൽഹി സ്ഫോടനക്കേസിലെ പ്രതികൾ തുർക്കിയിൽ വെച്ച് ജെയ്ഷെ മുഹമ്മദ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയതായി വിവരം. പ്രതികളായ ഡോക്ടർ ഉമർ മുഹമ്മദും ഡോക്ടർ മുസമ്മിലും തുർക്കി സന്ദർശിച്ചിരുന്നു. സ്ഫോടനസ്ഥലത്തുനിന്ന് 500 മീറ്റർ അകലെയായി മൃതദേഹാവശിഷ്ടം കണ്ടെത്തി.

ഡൽഹി സ്ഫോടനത്തിന് പിന്നിൽ ഉമർ മുഹമ്മദോ? പ്രതികരണവുമായി ബന്ധുക്കൾ
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഉമർ മുഹമ്മദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഉമർ മുഹമ്മദ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സഹോദരന്റെ ഭാര്യ മുസമില അക്തർ പറയുന്നു. ഉമർ ശാന്ത സ്വഭാവക്കാരനാണെന്നും വളരെ കഷ്ടപ്പെട്ടാണ് ഡോക്ടറായതെന്നും അവർ കൂട്ടിച്ചേർത്തു.

ചെങ്കോട്ട സ്ഫോടനം: ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ്
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കുറ്റവാളികൾ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഫോടനത്തിന് പിന്നിൽ പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദാണെന്നാണ് സൂചന.

ഓപ്പറേഷൻ സിന്ദൂർ: മസൂദ് അസ്ഹറിൻ്റെ കുടുംബം കൊല്ലപ്പെട്ടെന്ന് ജെയ്ഷെ കമാൻഡർ
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിൻ്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജെയ്ഷെ കമാൻഡർ മസൂദ് ഇല്ല്യാസ് കശ്മീരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബഹാവൽപുരിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മസൂദ് അസ്ഹറിൻ്റെ കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ നിഗമനത്തെ ശരിവെക്കുന്നതാണ് മസൂദ് ഇല്ല്യാസിൻ്റെ വെളിപ്പെടുത്തൽ.

കാണ്ഡഹാർ വിമാന റാഞ്ചൽ സൂത്രധാരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു. കാണ്ഡഹാർ വിമാന റാഞ്ചലിലെ മുഖ്യ സൂത്രധാരനായിരുന്നു ഇയാൾ. ബഹവൽപൂരിലെ ജെയ്ഷെ മുഹമ്മദിന്റെ ലോഞ്ച് പാഡുകൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലാണ് അന്ത്യം.

തീവ്രവാദ ബന്ധം സംശയിച്ച് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
തീവ്രവാദ ബന്ധം സംശയിച്ച് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 22 സ്ഥലങ്ങളിൽ പരിശോധന നടക്കുന്നു, ഏഴ് പേർ പിടിയിലായതായി റിപ്പോർട്ട്.